കോട്ടയം: 'അതിവേഗം ബഹുദൂരം' പിന്നിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓട്ടോറിക്ഷയില്‍ യാത്രചെയ്തു.കുമാരനല്ലൂര്‍ റെയില്‍വേഗേറ്റ് അടച്ചിട്ടിരുന്നതുമൂലമാണ് മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യോഗക്ഷേമസഭ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഓട്ടോറിക്ഷയില്‍ പോകേണ്ടിവന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു യോഗം. എന്നാല്‍, 12.30നാണ് മുഖ്യമന്ത്രിക്ക് എത്താനായത്. ഇതിനിടെയാണ് ഗേറ്റിന് അപ്പുറത്തുകിടന്ന ഓട്ടോറിക്ഷയിലേക്ക് മുഖ്യമന്ത്രി ഓടിക്കയറിയത്. സംക്രാന്തി ജങ്ഷനിലെ ഓട്ടോഡ്രൈവര്‍ ശിവന്‍ ഇതുകണ്ട് പരിഭ്രമിച്ചു. മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാള്‍ അതിവേഗം യോഗസ്ഥലത്തേക്ക് പോകാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി മെട്രോയില്‍ യാത്രചെയ്തതുപോലെ കേരള മുഖ്യമന്ത്രി ഓട്ടോയില്‍ പായുന്നതുകണ്ട ജനത്തിനും അമ്പരപ്പ്.തികഞ്ഞ സി.പി.എം. അനുഭാവിയായ ഓട്ടോഡ്രൈവര്‍ ശിവന് മുഖ്യമന്ത്രിയെ യോഗസ്ഥലത്തെത്തിച്ച ശേഷമാണ് ശ്വാസം നേരെവീണത്. തന്റെ ഓട്ടോയില്‍ ഇതുപോലൊരു വി.വി.ഐ.പി. കയറുന്നത് ആദ്യമെന്ന് 22 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശിവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാള്‍ 20 രൂപ നിര്‍ബന്ധപൂര്‍വം നല്‍കി. യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഔദ്യോഗികവാഹനത്തില്‍ കൊച്ചിയിലേക്ക് കുതിച്ചു; 'മാതൃഭൂമി' നവതി ആഘോഷവേദിയിലേക്ക്. യോഗക്ഷേമസഭയുടെ യോഗസ്ഥലമായ കുമാരനല്ലൂര്‍ ഡി.വി. ഹൈസ്‌കൂളിന്റെ മെയിന്‍ ഗേറ്റ് കടന്നുവന്ന മുച്ചക്രവാഹനത്തില്‍ മുഖ്യമന്ത്രി ഇറങ്ങിയപ്പോള്‍ സംഘാടകരും ഞെട്ടി.ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍റ് എക്‌സ്പ്രസ് കടന്നുപോയ ഉടനെ ഗേറ്റ് തുറന്നു. സ്റ്റേറ്റ് കാര്‍ അതോടെ സ്‌കൂളിലെത്തി. സുരക്ഷാച്ചുമതലയുള്ള രണ്ട് പോലീസുകാര്‍ മറ്റൊരു ഓട്ടോയില്‍ അപ്പോഴേക്കും സ്‌കൂള്‍മുറ്റത്തെത്തിയിരുന്നു. അടുത്തയിടെ മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായതോര്‍ത്ത പോലീസിനും മുഖ്യമന്ത്രിയുടെ ഓട്ടോയാത്ര പരിഭ്രമമായി.
മുഖ്യമന്ത്രി കയറിയ 'ശിവപ്രിയ' ഓട്ടോ ഉടമ സംക്രാന്തി ചെങ്കോറ്റയില്‍ ശിവന്‍ ഒരു നിമിഷംകൊണ്ട് ഹീറോയായി. ഓട്ടോഡ്രൈവര്‍മാര്‍ ശിവനെ എടുത്തുപൊക്കി സന്തോഷം പങ്കുവച്ചു.
(courtesy: mathrubhumi.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!