ആലത്തൂര്‍: ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രകാരം ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോറത്തില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഓഫിസ് മേധാവികള്‍ അവഗണിക്കുന്നതായി ആക്ഷേപം. ഐ.ടി വകുപ്പിന്‍െറ 2013 ഒക്ടോബര്‍ 17ലെ ജി.ഒ (എം.എസ്) നമ്പര്‍ 31/2013 ഐ.ടി.ഡി ഉത്തരവ് പ്രകാരമാണ് കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന് പ്രത്യേകം പറഞ്ഞത്.
അക്ഷയ സെന്‍ററുകളില്‍ ഈടാക്കുന്ന സംഖ്യയില്‍ സ്റ്റാമ്പിന്‍െറ വിലയും അടങ്ങിയിട്ടുണ്ട്. ഈ തുക അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാറിലേക്ക് അടക്കും.
ഇതൊന്നും നോക്കാതെ ഓണ്‍ലൈനില്‍ അപേക്ഷിച്ചവരാണെങ്കിലും സ്റ്റാമ്പ് പതിക്കണമെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് അധിക ചെലവുണ്ടാക്കുകയാണ്.
(courtesy: madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!