ന്യൂഡല്‍ഹി: പ്രളയം മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് തയാറായി. കേന്ദ്ര ജല കമീഷന്‍ തയാറാക്കിയ ഈ വെബ്പോര്‍ട്ടല്‍ മുഖേന ജനങ്ങള്‍ക്ക് പ്രളയം നേരത്തേ അറിയാന്‍ സാധിക്കും. പ്രളയബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് പ്രയോജനകരമായിരിക്കുമെന്ന് സി.ഡബ്ള്യു.സി ചെയര്‍മാന്‍ എ.പി. പാണ്ഡ്യ പറഞ്ഞു. www.indiawater.gov.in/ffs എന്ന വിലാസത്തിലുള്ള പോര്‍ട്ടല്‍ ഒരു വര്‍ഷത്തെ പരീക്ഷണ പ്രവര്‍ത്തനത്തിനുശേഷം ഒരുമാസം മുമ്പാണ് ആരംഭിച്ചത്.
രാജ്യത്തെ നദീത്തടങ്ങളിലെ 175 സി.ഡബ്ള്യു.സി സ്റ്റേഷനുകളില്‍ റെക്കോഡ് ചെയ്തിരിക്കുന്ന ജലവിതാനം സംബന്ധിച്ച വിവരം പോര്‍ട്ടലില്‍ ലഭ്യമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ജലവിതാനം പ്രളയത്തിന്‍െറ ശക്തി വെളിവാക്കുന്നതാണ്.
പച്ച നിറം കുറഞ്ഞ തോതും മഞ്ഞ മിതമായ തോതും ചുവപ്പ് ഉയര്‍ന്ന തോതിലുമുള്ള പ്രളയത്തെ സൂചിപ്പിക്കുന്നു. പ്രളയമുന്നറിയിപ്പ് നല്‍കുന്നതിന് എസ്.എം.എസ് സര്‍വീസ് ആരംഭിച്ചതായും പാണ്ഡ്യ പറഞ്ഞു.
image courtesy: www.boston.com
News courtesy: madhyamam daily"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!