അറുപത് കോടി ഉപഭോക്താക്കളുമായി മൊബൈല്‍ സന്ദേശ ആപ്പുകളുടെ ലോകത്ത് കുതിക്കുന്ന വാട്സ്ആപ്പ് സൗജന്യ വോയ്സ് കോളിങ് സംവിധാനവുമായി വരാനുള്ള തയാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍.ഈ സംവിധാനമുള്ള വൈബറും ലൈനും ഹൈക്കും വീചാറ്റും അടങ്ങുന്ന നിരയില്‍നിന്നുള്ള മത്സരമാണത്രെ ഈ നീക്കത്തിന് പിന്നില്‍. വരാനിരിക്കുന്ന യൂസര്‍ ഇന്‍റര്‍ഫേസിന്‍െറ ചോര്‍ന്ന ചിത്രങ്ങളാണ് ഈ വാര്‍ത്തക്ക് ആധാരം. ഏറ്റവും പുതിയ ആപ്പ് അപ്ഡേറ്റിന്‍െറ യൂസര്‍ ഇന്‍റര്‍ഫേസില്‍ ലാംഗ്വേജ് ട്രാന്‍സ്ലേഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയത്. സാധാരണ വോയ്സ് കോളിങ്ങിനായാണ് ലാംഗ്വേജ് ട്രാന്‍സ്ലേഷന്‍ ഉള്‍പ്പെടുത്തുക. അതാകട്ടെ ആപ് വികസനത്തിലെ അവസാനഘട്ടവുമാണ്. അതിനാല്‍ ഉടന്‍ വോയ്സ് കോളിങ് സംവിധാനവുമായി വരുമെന്നാണ് പറയപ്പെടുന്നത്. 4.5.5 വേര്‍ഷനില്‍ സംവിധാനമുണ്ടാവും. വാട്സ്ആപ്പ് കോണ്ടാക്ട് ലിസ്റ്റില്‍നിന്ന് നമ്പര്‍ ഡയല്‍ ചെയ്താല്‍ ‘കോള്‍ ഇന്‍ പ്രോഗ്രസ്’ ബാര്‍ പ്രത്യക്ഷപ്പെടും. കോള്‍ മ്യൂട്ട്, ടെക്സ്റ്റ് മെസേജ്, സ്പീക്കര്‍ കോളിങ്, ഹാങ്ങിങ് അപ് എന്നീ നാല് ബട്ടണുകളാണ് വാട്സ് ആപ്പില്‍ കൂട്ടിച്ചേര്‍ക്കുക.
2014ന്‍െറ രണ്ടാംപാദത്തില്‍ വാട്സ് ആപ്പില്‍ കോളിങ് ഏര്‍പ്പെടുത്തുമെന്ന് സി.ഇ.ഒ ജാന്‍ കോം ഈവര്‍ഷം ആദ്യം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, പുതിയ റിപ്പോര്‍ട്ട് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഫേസ്ബുക്ക് ഏറ്റെടുത്തശേഷം 15 ശതമാനം വളര്‍ച്ചയാണ് വാട്സ്ആപ്പിനുണ്ടായത്. എന്നാല്‍ ഫേസ്ബുക്കില്‍ വോയ്സ് കോളിങ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സൂചനകളില്ളെന്നും thefusejoplin.com പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ മാത്രം വാട്സ്ആപ്പിന് അഞ്ച് കോടി ഉപഭോക്താക്കളുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!