കോഴിക്കോട്: സംസ്ഥാനത്തെ നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി. ഇതിനായി നഗരകാര്യവകുപ്പിന്‍െറയും നഗരഗ്രാമാസൂത്രണ വകുപ്പിന്‍െറയും സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ‘സങ്കേതം' എന്ന പേരില്‍ സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ‘സങ്കേത’ത്തിന്‍്റെ പ്രവര്‍ത്തനോദ്ഘാടനം നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും.
കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണചട്ടം അടിസ്ഥാനമാക്കി കെട്ടിടം രൂപകല്‍പന ചെയ്യന്നവര്‍ കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷ ഇനിമുതല്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ലൈസന്‍സ് ലഭ്യമാക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സഹായകമാവുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ ലംഘിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യന്ന അവസ്ഥ വ്യാപകമാണ്.നിര്‍മ്മാണം പൂര്‍ത്തിയായി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ഘട്ടത്തില്‍ ചട്ടലംഘനത്തിന്‍റെ പേരില്‍ അത് തടയുന്ന സ്ഥിതിയും നിലനില്‍ക്കുന്നു. സംസ്ഥാനത്ത് പല നഗരങ്ങളിലും ഇത്തരം കെട്ടിടങ്ങളുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. ചട്ടലംഘനത്തിലൂടെയുണ്ടാവുന്ന നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവരായാല്‍ പോലും നടപടി നേരിടേണ്ടിവരും. ചട്ടലംഘനം ആവര്‍ത്തിക്കാതിരിക്കാന്‍ ഈ നടപടികള്‍ ഉപകരിക്കുകയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അഴിമതി ഇല്ലാതാക്കുകയും ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്ന് നഗരകാര്യവകുപ്പ് അധിക്യതര്‍ പറഞ്ഞു. Site:
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!