"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


വെള്ളിയാഴ്‌ച, ഫെബ്രുവരി 12, 2016

UAE (പുതിയ) ലേബർ നിയമത്തെക്കുറിച്ച്:സ്നേഹിതരേ,


എല്ലാവരും ആകാക്ഷയോടെ നോക്കിയിരിക്കുകയാണല്ലോ പുതിയലേബർ നിയമത്തെക്കുറിച്ച് അറിയാൻ. വ്യക്തമായി അറിഞ്ഞ കാര്യം ഇവിടെ പങ്കുവെക്കാം:

1. ഓഫർ ലെറ്റർ & ലേബർ കോണ്ട്രാക്റ്റ് 

***********************************************************
ഒരു പുതിയ വിസ എടുക്കുന്നതിനു മുൻപ് തൊഴിലുടമ തൊഴിലാളിക്ക് ഓഫർ ലെറ്റർ കൊടുക്കണം എന്നുണ്ട്. അതിൽ ജോലി, ശമ്പളം, താമസം, ഭക്ഷണം, ലീവ്, ടിക്കറ്റ്‌, മറ്റാനുകൂല്യങ്ങൾ തുടങ്ങി എല്ലാം വിശദമായി എഴുതിയിരിക്കും. ഈ ഓഫർ ലെറ്റർ ഇതുവരെ കമ്പനി ലെറ്റർ ഹെഡിൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഓഫർ ലെറ്റർ മിനിസ്ട്രി ഓഫ് ലേബറിന്റെ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി അതിൽ തൊഴിലുടമയും തൊഴിലാളിയും ഒപ്പ് വെച്ചിരിക്കണം എന്നാക്കി.
മാത്രമല്ല, ഈ ഓഫർ ലെറ്ററിൽ എഴുതിയ അതേ കാര്യങ്ങൾ തന്നെയായിരിക്കണം ഒറിജിനൽ ലേബർ കോണ്ട്രാക്റ്റിലും കാണിക്കേണ്ടത്. ചുരുക്കി പറഞ്ഞാൽ "അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്ന" ഏർപ്പാട് നടക്കില്ല എന്നർത്ഥം. മനസിലായല്ലോ. ഇതുവരെ പല കമ്പനികളും ചെയ്തിരുന്നത് ഓഫർ ലെറ്ററിൽ വലിയ വാഗ്ദാനങ്ങൾ കാണിക്കും. പിന്നീട് ഒറിജിനൽ ലേബർ കോണ്ട്രാക്റ്റ് ഉണ്ടാകുമ്പോൾ അതിൽ പറഞ്ഞ പലതും വിഴുങ്ങും. പാവം തൊഴിലാളി ഇതൊന്നും അറിയാറില്ല. ഇതോടെ ആ പരിപാടിക്ക് തിരശീല വീണു എന്ന് കരുതാം.

2. ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യുമ്പോൾ 

********************************************************************
അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു പോയിന്റ്‌ : ഓരോ രണ്ടു വർഷം കൂടുമ്പോഴും ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യണമല്ലോ. ഇതുവരെ പലപ്പോഴും സംഭവിച്ചിരുന്നത് ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യുന്നത് തൊഴിലാളി അറിയുക പോലും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ആദ്യത്തെ ലേബർ കോണ്ട്രാക്റ്റിൽ കാണിച്ചിരിക്കുന്ന ശമ്പളം എത്രയാണോ (പ്രത്യേകിച്ച് ബേസിക് സാലറി) അതുതന്നെ വർഷങ്ങളോളം തുടരും. 20-25 വർഷം കഴിഞ്ഞാലും പിരിഞ്ഞു പോകുന്ന സമയത്ത് തൊഴിലാളിയുടെ ശമ്പളം ലേബർ കോണ്ട്രാക്റ്റ് അനുസരിച്ച് 20-25 വർഷം മുൻപ് കാണിച്ചത് തന്നെയായിരിക്കും.
ഇനി ആ പരിപാടി നടക്കില്ല. ഓരോ തവണ റിന്യൂ ചെയ്യുമ്പോഴും പുതിയ ലേബർ കോണ്ട്രാക്റ്റ് ഉണ്ടാക്കി അതിൽ തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ടിരിക്കണം. അപ്പോൾ ലേറ്റസ്റ്റ് ശമ്പളം അതിൽ കാണിച്ചിരിക്കണം. അത് ശ്രദ്ധിക്കേണ്ടത് തൊഴിലാളിയാണ്. എഴുതിയിരിക്കുന്നത് ശരിയാണോ എന്ന് നന്നായി കണ്ണ് തുറന്നു നോക്കിയിട്ട് ഒപ്പിട്ടാൽ മതി. പിന്നീട് കരയാതിരിക്കാൻ വേണ്ടിയാണ് പറയുന്നത്.

തൽക്കാലം ഇത്രയും കാര്യങ്ങൾ മാത്രമാണ് വ്യക്തമായി അറിഞ്ഞിട്ടുള്ളത്. ദുബായിലെ ഒരു പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ HR മാനേജർ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അവർക്കും ഇന്നലെ മാത്രമേ ഇതിന്റെ വ്യക്തത കിട്ടിയുള്ളൂ.

ലേബർ ബാൻ (LABOUR BAN ) - നെ ക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തത ആയിട്ടില്ല. അറിയാത്ത കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. കൂടുതൽ അറിയുമ്പോൾ ഇതുപോലെ അറിയിക്കാം.

ഇത്രയും കാര്യങ്ങൾ ദയവായി (ലൈക്‌ അടിച്ച് അവസാനിപ്പിക്കാതെ) മറ്റു സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ. അറിയാത്തവർ അറിയട്ടെ."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

2 അഭിപ്രായങ്ങൾ:

  1. സംഗതി കൊള്ളാം. പക്ഷെ ഫോണ്ടും കളറും ബാക്ക്ഗ്രൌണ്ടും എല്ലാം കൂടി കണ്ണ് അടിച്ചു കളയും. ഒന്ന് മാറ്റി പണിതാല്‍ ഉപകാരം.

    മറുപടിഇല്ലാതാക്കൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത