ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം.
ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
സെര്‍ച്ചിംഗ്
ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്‍റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട.
വിക്കിപീഡിയ
വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ചിത്രങ്ങളൊക്കെയുണ്ടാകും. അവ ബ്ലോക്ക് ചെയ്യാനും eSafely സഹായിക്കും.
യുട്യൂബ്
യുട്യൂബില്‍ പോണ്‍ വീഡിയോകള്‍ അപ് ലോഡിങ്ങ് അനുവദിക്കുന്നില്ലെങ്കിലും അനേകം വീഡിയോകള്‍ ഇവിടെ കാണാം. ചില വീഡിയോകളില്‍ ഏജ് വെരിഫിക്കേഷന്‍ ചോദിക്കും. എന്നാല്‍ eSafely ഉപയോഗിച്ചാല്‍ ഈ ഏജ് വെരിഫിക്കേഷന്‍ കാണാനാവില്ല. അതിനാല്‍ തന്നെ ഇവ കുട്ടികള്‍ കാണാനിടയാവുകയുമില്ല.
ഫേസ്ബുക്ക്
ഇന്ന് കുട്ടികളും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. eSafely ഉപയോഗിക്കുമ്പോള്‍ അഡള്‍ട്ട് കണ്ടന്‍റ് അടങ്ങിയ പോസ്റ്റുകള്‍ ഹൈഡ് ചെയ്യപ്പെടും. അതുപോലെ തന്നെ മോശം മെസേജുകള്‍ അയച്ചാല്‍ “Please be polite” എന്നൊരു മെസേജാണ് കാണാനാവുക.
ക്രോം ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയ്യാൻ=>
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!