പാസ്‌പോര്‍ട്ട് ഇപ്പോള്‍ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു കാര്യമാണ്. പാസ്‌പോര്‍ട്ട് ചിലപ്പോള്‍ കയ്യില്‍ ഇല്ലെങ്കില്‍ നിങ്ങളുടെ പല കാര്യങ്ങളും മുടങ്ങിയെന്നു വരാം. ഇപ്പോള്‍ പല കമ്പനികളിലും ജോലി വേണമെങ്കില്‍ പാസ്‌പോര്‍ട്ട് കൂടിയേ തീരൂ. പണ്ടൊക്കെ പാസ്‌പോര്‍ട്ടിനായി ദിവസങ്ങളോളം നിങ്ങള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ പെട്ടന്നു തന്നെ, അതായത് രണ്ട് ദിവസം കൊണ്ടു തന്നെ പാസ്‌പോര്‍ട്ട് നിങ്ങള്‍ക്കു ലഭിക്കുന്നതാണ്. പാസ്‌പോര്‍ട്ട് ഓണ്‍ലൈനില്‍ അപേക്ഷിക്കാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക...സ്റ്റെപ്പ് 1 ആദ്യം ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ട് അപേക്ഷിക്കാനായി ഈ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.സ്റ്റെപ്പ് 2 അതിനു ശേഷം യുസര്‍ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്തതിനു ശേഷം ശേഷം അത് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതു വശത്ത് ഡോക്യുമെന്റ് അഡൈ്വസര്‍ (Doccument Adviser) എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ തത്കാല്‍ അല്ലെങ്കില്‍ നോര്‍മല്‍ പാസ്‌പോര്‍ട്ടിന് സമര്‍പ്പിക്കേണ്ട ഡോക്യുമെന്റുകള്‍ ഏതൊക്കെ എന്ന് അറിയാം.സ്‌റ്റെപ്പ് 3 ഈ ഫോമുകള്‍ എല്ലാം തന്നെ വളരെ വ്യക്തമായി പൂരിപ്പിച്ച് ഓണ്‍ലൈനില്‍ സമര്‍പ്പിക്കുക. അപേക്ഷകന്‍ പാസ്‌പോര്‍ട്ടിന്റെ ഫീസ് നെറ്റ് ബാങ്കിങ്ങ് വഴിയോ, ഡബിറ്റ് കാര്‍ഡ് വഴിയോ അടച്ചതിനു ശേഷമേ അപ്പോയിമെന്റ് ലഭിക്കുകയുളളൂ. പാസ്‌പോര്‍ട്ടിന്റെ ടൈപ്പ് അനുസരിച്ചായിരിക്കും ഫീസ് ഇടാക്കുന്നത്.സ്റ്റെപ്പ് 4 ചെല്ലാന്‍ വഴി എസ്ബിഐ ബാങ്കില്‍ അടച്ചതിനു ശേഷമേ അപ്പോയിന്‍മെന്റ് ലഭിക്കുകയുളളൂ. നെറ്റ്ബാങ്കിങ്ങ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് വഴി എളുപ്പത്തില്‍ ഫീസ് അടക്കാം. സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം.സ്‌റ്റെപ്പ് 5 സമയവും തീയതിയും ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രിന്റും മറ്റെല്ലാ രേഖകളും എടുക്കുക.സ്‌റ്റെപ്പ് 6 നിങ്ങള്‍ക്ക് ആവശ്യമുളള എല്ലാ യഥാര്‍ത്ഥ രേഖകളും എടുത്ത് സേവാ കേന്ദ്രത്തില്‍ ഹാജരാകുക. 20 മിനിറ്റ് കൊണ്ടു തന്നെ അവിടുത്തെ എല്ലാ പ്രക്രിയകളും കഴിയുന്നതാണ്. സ്റ്റെപ്പ് 7 ഇനി പ്രാധമിക പരിശോധനാ കൗണ്ടറില്‍ നിന്നും ടോക്കണ്‍ വാങ്ങുക.സ്‌റ്റെപ്പ് 8 അടുത്തതായി ടോക്കണ്‍ ബാര്‍ സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിങ്ങിലേക്ക് പ്രവേശിക്കുക. അവിടെ ഒരു സ്‌ക്രീനില്‍ നിങ്ങളുടെ ടോക്കണ്‍ നമ്പര്‍ കാണാം. അപ്പോള്‍ അവിടെ കാണുന്ന 'A' സക്ഷന്‍ കൗണ്ടറിലേക്കു പോവുക.സ്‌റ്റെപ്പ് 9 'A' കൗണ്ടഡറില്‍ നിങ്ങളുടെ ഫോമില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ തിരുത്താന്‍ സാധിക്കും. ഇവിടെ നിങ്ങളുടെ വിരലടയാളം എടുക്കും.സ്‌റ്റെപ്പ് 10 അടുത്തതായി 'B' കൗണ്ടറിലേക്കു പോവുക. ഇവിടെ നിങ്ങളുടെ പാസ്‌പോര്‍ട്ടിന് ആവശ്യമായ എല്ലാ രേഖകളും പരിശോധിക്കുന്നതാണ്.സ്‌റ്റെപ്പ് 11 എല്ലാ രേഖകളും ശരിയായി എങ്കില്‍ പാസ്‌പോര്‍ട്ട് ഗ്രാന്റിങ്ങ് സെക്ഷനായ 'C' യിലേക്കു പോകാവുന്നതാണ്. അവിടെ നിന്നും നിങ്ങള്‍ക്ക് ഒരു അഗ്‌നോളജുമെന്റ് സ്ലിപ്പ് ലഭിക്കുന്നതാണ്. ഈ സ്ലിപ്പില്‍ ഇനി നിങ്ങള്‍ തുടര്‍ന്നു ചെയ്യേണ്ട എല്ലാ കാര്യങ്ങളും അതില്‍ രേഖപ്പെടുത്തിയിരിക്കും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!