സാമൂഹികസാഹചര്യങ്ങളാല്‍ സംഘര്‍ഷഭരിതവും പ്രവര്‍ത്തനത്തിന്റെ പ്രത്യേകതകളാല്‍ സങ്കീര്‍ണവുമാണ് ഉപഭോക്തൃസംരക്ഷണപ്രവര്‍ത്തനം. സമകാലികസമൂഹത്തില്‍ നാം വാങ്ങുന്ന സാധനങ്ങള്‍ക്കും ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കും നേരിടുന്ന കേടുപാട്, അപര്യാപ്തത, അശ്രദ്ധ, ഉപേക്ഷ, പിഴവ്, അവഗണന, അവഹേളന തുടങ്ങിയ സേവനന്യൂനതകളുടെ ഫലമായുണ്ടാവുന്ന സാമ്പത്തിക, ശാരീരിക, മാനസിക കഷ്ട-നഷ്ടങ്ങള്‍ക്കെല്ലാം ഒരത്താണിയാണ് 1986-ലെ ഉപഭോക്തൃസംരക്ഷണനിയം.
ദൈനംദിനജീവിതത്തില്‍ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ഉപഭോക്തൃസ്രംരക്ഷണനിയമത്തിന്റെ പ്രസക്തി, പ്രാധാന്യം, ചരിത്രം, പശ്ചാത്തലം എന്നിവയോടൊപ്പം 2005-ലെ വിവരവകാശനിയമവും ലളിതമായി വിശദീകരിക്കുന്ന കണ്‍സ്യൂമര്‍ അസോസിയേഷന്റെ പുസ്തകം. ഉപഭോക്താവിന് ഒരു സാധനം അല്ലെങ്കില്‍ സേവനം വാങ്ങുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലുകള്‍ എടുക്കാനുതകുന്നതും കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവരവും ഉള്‍ക്കരുത്തും പകരുന്നതുമായ കൈപ്പുസ്തകം.
(mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!