തിരുവനന്തപുരം: പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാനും പൊലീസ് സേനയെ കൂടുതല്‍ ജനകീയമാക്കാനായി ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പേജ്. സ്റ്റേറ്റ് പൊലീസ് ചീഫ് കേരള എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാഗ്രഹിക്കുന്ന ഡി.ജി.പി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നുമുണ്ട്. എല്ലാവരേയും പേജിലേക്കു സ്വാഗതം ചെയ്തു കൊണ്ടു ഡി.ജി.പിയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ ഫേസ് ബുക്ക് പേജ് തുടങ്ങുന്നത് പോലീസുമായി സംവദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനൊരു അവസരമുണ്ടാക്കുന്നതിനാണെന്ന് ആമുഖ വീഡിയോയില്‍ ഡി.ജി.പി പറയുന്നു. പഠിച്ച് തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. പൊലീസിന്റെ നടപടികളില്‍ ഉണ്ടാകേണ്ട നിര്‍ദേശങ്ങളും പരിഗണിച്ച് കൂടുതല്‍ നല്ല രീതിയില്‍ പൊലീസിന്റെ കാര്യങ്ങള്‍ കൊണ്ടു പോകുന്നതിനാണ് ഇത്തരം വേദി ഒരുക്കുന്നത്. എല്ലാവരും ഇത് നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഡി.ജി.പി ഏതെങ്കിലും ഒരു വേദി ലഭ്യമായാല്‍ അതില്‍ നല്ല കാര്യങ്ങള്‍ക്ക് പകരം ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
ഏറ്റവും ശ്രദ്ധകൊടുക്കേണ്ട കാര്യങ്ങള്‍ മാത്രം ഫേസ്ബുക്കിലൂടെ അറിയിക്കാന്‍ ആവശ്യപ്പെടുന്ന ഡി.ജി.പി കൂടുതല്‍ കാര്യങ്ങള്‍ നിറഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും വീഡിയോ പോസ്റ്റില്‍ പറയുന്നു. എല്ലാക്കാര്യങ്ങളും ഒന്നോ രണ്ടോ ദിവസം കൊണ്ടു മാറില്ല. എന്നാല്‍ ഒന്നും മാറില്ല എന്ന വിചാരമുണ്ടാകുന്നത് ശരിയല്ല. മാറ്റങ്ങള്‍ സ്വാഭാവികമാണ്. അതിന് സഹായിക്കുന്ന ഒരു ഇടമാണ് ഇത്. നിങ്ങള്‍ അത് വളരെ നല്ല രീതിയില്‍ ഉപയോഗിക്കുകയെന്നും ഡി.ജി.പി പറയുന്നു.
(courtesy:mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!