ഇനി മുതൽ ഇന്ത്യൻ വ്യോമസേനയിലേക്ക് അപേക്ഷകൾ ഓണ്‍ലൈൻ അയക്കാം. അപേക്ഷാ ഫാറങ്ങൾ പൂരിപ്പിച്ച് തപാൽ മാർഗ്ഗം അയക്കുന്ന നേരത്തെയുണ്ടായിരുന്ന രീതിക്ക് ഇതോടെ മാറ്റമുണ്ടാകും. വ്യോമസേനാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം ഡിജിറ്റൽ ആക്കുന്നതിനുള്ള ശ്രമത്തിനും ഇതോടെ തുടക്കമായി.
രാജ്യത്ത് നടപ്പാക്കുന്ന 'ഡിജിറ്റല്‍ ഇന്ത്യ' നയത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍മെന്‍ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയ്ക്കാനുള്ള airmenselection.gov.in എന്ന വെബ്‌സൈറ്റ് പേഴ്‌സണല്‍ വകുപ്പ് മേധാവി എയര്‍മാര്‍ഷല്‍ എസ്.നീലകണ്ഠന്‍ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു.
അപേക്ഷകര്‍ക്ക് ലളിതമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. അപേക്ഷകള്‍ ക്ഷണിക്കുമ്പോള്‍ ഈ വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വെബ് സൈറ്റിലൂടെ അപേക്ഷ ക്ഷണിക്കുന്നത് വിജയകരമാണെന്ന് തെളിഞ്ഞാൽ ഘട്ടം ഘട്ടമായി മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളും കമ്പ്യൂട്ടറൈസ്ഡ് ആക്കാനാണ് വ്യോമ സേനയുടെ തീരുമാനം.
(courtesy: manorama)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!