ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപത്തിന് സമയമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളിലും സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടുകള്‍ ഇന്ന് ലഭ്യമാണ്. ടാറ്റാ എത്തിക്കല്‍ ഫണ്ട്, ടോറസ് എത്തിക്കല്‍ ഫണ്ട് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്റെ എത്തിക്കല്‍ ഫണ്ട് (ഠമമേ ഋവേശരമഹ എൗിറ) 2011 സപ്തംബറിലാണ് സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടായി മാറിയത്. അതിന് മുമ്പ് ടാറ്റ സെലക്ട് ഇക്വിറ്റി ഫണ്ട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടി.സി.എസ്., എച്ച്.സി.എല്‍. ടെക്‌നോളജീസ്, ആല്‍സ്‌റ്റോം, മാരുതി സുസുക്കി, ബ്രിട്ടാനിയ എന്നിവയാണ് ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികമുള്ള ഓഹരികള്‍. 5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, 24 ശതമാനം റിട്ടേണ്‍ ആണ് ഈ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത്.
ടോറസിന്റെ എത്തിക്കല്‍ ഫണ്ട് (Taurus Ethical Fund) രാജ്യത്തെ ആദ്യ സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടാണ്. ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് മാരുതി സുസുക്കി, ഇന്‍ഫോ എഡ്ജ്, ഇന്‍ഫോസിസ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ഒ.എന്‍.ജി.സി. എന്നീ ഓഹരികളിലാണ്. 2009ല്‍ തുടങ്ങിയ ഈ ഫണ്ട് ഇപ്പോള്‍ 24.44 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. ഈ ഫണ്ടിലെ നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21.9 ശതമാനം നേട്ടമുണ്ടായി.
ഈ രണ്ട് മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കും പുറമെ, ഗോള്‍ഡ്മാന്‍ സാക്‌സിന്റെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടും (ഇ.ടി.എഫ്.) ഉണ്ട്, ശരിഅത്ത് മാര്‍ഗത്തിലുള്ള നിക്ഷേപത്തിന്. ഗോള്‍ഡ്മാന്‍ സാക്‌സ് സി.എന്‍.എക്‌സ്. നിഫ്റ്റി ശരിഅ ബീസ് ഫണ്ട് (Goldman Sachs CNX Goldman Sachs CNX BeES) എന്ന പേരിലാണ് ഇത്. ബെഞ്ച്മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റേതായിരുന്നു ഈ പദ്ധതി. ബെഞ്ച്മാര്‍ക്കിനെ ഗോള്‍ഡ്മാന്‍ സാക്‌സ് ഏറ്റെടുത്തതോടെയാണ് ഫണ്ടിന്റെ പേര് മാറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12.3 ശതമാനം റിട്ടേണ്‍ നല്‍കി ഈ ഇ.ടി.എഫ്.
ഈ മൂന്ന് പദ്ധതികളില്‍ ഒതുങ്ങുന്നതല്ല, ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപ അവസരങ്ങള്‍. ബാങ്കിങ്, ധനകാര്യ സേവനം, മദ്യം, സിഗരറ്റ്, പന്നിയിറച്ചി, വിനോദം എന്നീ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപമില്ലാത്ത സമ്പൂര്‍ണ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവയും മുസ്‌ലിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങളാണ്. എന്നാല്‍ ഇവയില്‍ തന്നെ 1012 ശതമാനം വരെ ഹറാമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 1012 ശതമാനം പാവപ്പെട്ടവര്‍ക്കോ യത്തീംഖാനകള്‍ (അനാഥമന്ദിരങ്ങള്‍) ക്കോ സദഖ (ദാനം) യായി നല്‍കണമെന്ന് മുസ്‌ലിം പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സമ്പത്ത് ശുദ്ധീകരിക്കാനാണിത്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് (പി.എം.എസ്.) മാര്‍ഗത്തിലും നിക്ഷേപത്തിന് അവസരമുണ്ട്.
Filipinos very active persons
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!