ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യങ്ങളിലേക്ക് പൊതുവിസ അടുത്തവര്‍ഷം പകുതിയോടെ പ്രാബല്യത്തില്‍ വരും. യൂറോപ്പിലേത് പോലെ ഒറ്റവിസയില്‍ വിദേശികള്‍ക്ക് ജി.സി.സി. രാജ്യങ്ങള്‍ എല്ലാം സന്ദര്‍ശിക്കാന്‍ വഴി ഒരുക്കും. ജി.സി.സി. ജനറല്‍ സെക്രട്ടേറിയറ്റ് ഇതിന്റെ അവസാന നടപടിയിലാണ്. കഴിഞ്ഞ ആഴ്ച ഒമാനില്‍ നടന്ന ജി.സി.സി. രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം വിസ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിനോദ സഞ്ചാരമേഖലയിലാകും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. കുവൈറ്റ്, സൗദി, യു.എ.ഇ., ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നീരാജ്യങ്ങളിലേയ്ക്ക് ഒറ്റ വിസയില്‍ സന്ദര്‍ശനം നടത്താനാവുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(courtesy;manasse)"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!