തിരുവനന്തപുരം: ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മന്ത്രി പാലോളിമുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സര്‍ട്ടിഫിക്കറ്റുകല്‍ എടുക്കാമെന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇ ഗവേര്‍ണന്‍സ് പദ്ധതികളില്‍ വിജയം കാണുന്ന ഒന്നാണിത്.
സേവനസിവില്‍ രജിസ്ട്രേഷന്‍ എന്ന വെബ്‌സൈറ്റില്‍ നിന്നുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നത്. 2006 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ലഭിക്കുക. ഇതിനുമുമ്പുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളാണ് ഈ സംവിധാനത്തിലൂടെ ലഭിക്കുന്നത്.
രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള 285 ആസ്പത്രികളില്‍ നടക്കുന്ന ജനന, മരണ, സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭിക്കും. ജനന സര്‍ട്ടിഫിക്കറ്റിന് ജനനത്തീയതിയും അച്ഛന്റെയും അമ്മയുടെയും പേരുമാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിയാന്‍ ബാര്‍കോഡും കീനമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റിന് നിയമപരിരക്ഷ നല്‍കുന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. പസ്‌പോര്‍ട്ടിന് ഇവ ഉപയോഗിക്കാനാവില്ല.
'സേവന' എന്ന് പേരിട്ടിട്ടുള്ള വെബ്‌സൈറ്റ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തയ്യാറാക്കിയത്.

Kadappadu (courtesy: Indiavartha-oneindia)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!