ദില്ലി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്)അക്കൗണ്ടിലെ ബാലന്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍.
പിഎഫ് അംഗങ്ങള്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി. എഫ്.ഒ) ആണ് വെള്ളിയാഴ്ച മുതല്‍ പുതിയ സംവിധാനത്തിന് തുടക്കമിട്ടത്. പദ്ധതി വഴി എസ്എംഎസ് വഴിയും ബാലന്‍സ് വിവരങ്ങള്‍ അറിയാം. കഴിഞ്ഞ രണ്ടുമാസമായി സംവിധാനം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു അധികൃതര്‍.
അക്കൗണ്ട് വിവരങ്ങള്‍ അറിയാനായി ഇപിഎഫ് നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം അക്കൗണ്ട് നമ്പറും മറ്റും നല്‍കിയാല്‍ മാത്രം മതി. ഓരോ മാസവും ശമ്പളത്തില്‍ നിന്നും പി.എഫിലേക്ക് മാറ്റുന്ന തുക കൃത്യമായി അക്കൌണ്ടിലേക്ക് അടയുന്നുണ്ടോ എന്നും ഈ സംവിധാനം വഴി ജീവനക്കാരന് ഉറപ്പാക്കാം. എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ തൊഴില്‍ദാതാവിനെയോ അധികൃതരെയോ അറിയിക്കാം.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ പിഎഫ് നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്ന് കരുതുന്നതായി പിഎഫ് അധികൃതര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!