മുംബൈ: 'നല്ല പച്ചനിറത്തിലുള്ള പിടയ്ക്കുന്ന നോട്ടുകള്‍ എത്ര എണ്ണിയ കൈകളാണിതെന്ന്' പലരും ആത്മഗതം ചെയ്യുന്നതും വമ്പു പറയുന്നതും കേട്ടിട്ടില്ലേ, എന്നാല്‍ ഇനിമുതല്‍ ഈ പച്ചനോട്ടുകള്‍ കാണാന്‍ കിട്ടാതാവും.
പച്ചനോട്ടിന് പകരം ഇനി നീലനോട്ടുകള്‍ എന്ന് മാറ്റേണ്ടിവരും. കള്ളനോട്ടിനെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ നീലനിറത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു.
നീല നിറത്തിലുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകളായിരിക്കും പുറത്തിറക്കുക. കോട്ടണ്‍, ലിനന്‍ ഫൈബറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഇറക്കുമതി ചെയ്യുന്ന കടലാസായിരിക്കും നീലനോട്ട് നിര്‍മ്മാണത്തിനായി ഉപയോഗിക്കുക.
പ്രത്യേക തരം ഡൈയിംഗിന് വിധേയമാക്കിയാണ് നോട്ടിന് നീല നിറം നല്‍കുക. ഉയര്‍ന്ന നിലവാരത്തിലുള്ള പകര്‍പ്പ് എടുത്താല്‍ പോലും നീല പേപ്പറിന്റെ നിറം അനുകരിക്കാന്‍ പ്രയാസമാണെന്നതുകൊണ്ടാണ് ഇതിന് കള്ളനോട്ടുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന പറയുന്നത്.
മാത്രമല്ല നീലനോട്ടുകളുടെ വ്യാജന്‍ ഇറക്കാന്‍ വന്‍ മുടക്കുമുതലും വേണ്ടിവരും. പുതിയ നീലനോട്ടുകള്‍ അള്‍ട്രാവയലറ്റ് വെളിച്ചത്തില്‍ മാത്രമല്ല ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമത്രേ.
ഇവ വളരെ മുഷിഞ്ഞ അവസ്ഥയില്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമെന്നും മറ്റ് നോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ചീത്തയാവാതെ വിനിമയം നടത്താന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Courtesy: India vartha
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!