[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ജൂലൈ 30, 2011

കള്ളപ്പണം - ഭൂമി വാങ്ങാം, വിദേശ ബാങ്കിലാക്കാം !!!

സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ നല്‍കുന്ന സ്വകാര്യത ഏതൊരു കോടീശ്വരനേയും ആകര്‍ഷിയ്ക്കുന്നതാണ്. നിങ്ങള്‍ ഡോക്ടറോടോ വക്കീലിനോടോ ഒരു രഹസ്യം പറഞ്ഞാല്‍ അവര്‍ അത് പരസ്യപ്പെടുത്തില്ലല്ലോ. അതുപോലെ തന്നെയാണ് സ്വിസ്സ് ബാങ്കും. സ്വിറ്റ്സര്‍ലണ്ടിലെ നിയമം അനുസരിച്ച് ബാങ്ക് അധികൃതര്‍ അക്കൗണ്ട് ഉടമയെക്കുറിച്ച് പരസ്യപ്പെടുത്തിയാല്‍ തടവ് ശിക്ഷ വരെ ലഭിച്ചേയ്ക്കും. എന്നാല്‍ ഈ പണം കൊണ്ട് ക്രിമിനല്‍ കാര്യങ്ങള്‍ ചെയ്താല്‍ ഉടമയെക്കുറിച്ച് ബാങ്കിന് വെളിപ്പെടുത്താം.

നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാദ്ധ്യത സ്വിസ് ബാങ്കില്‍ വളരെ കുറവാണ്. നിങ്ങള്‍ ഒരു ക്രിമിനല്‍ അല്ലെങ്കില്‍ പണം ഒരു സ്വിസ് ബാങ്കിലുണ്ടെന്ന കാര്യം ആരും അറിയാനും പോകുന്നില്ല. ഈ സ്വകാര്യത സ്വിറ്റ്സര്‍ലണ്ട് എന്ന് രാജ്യത്തിന് നല്‍കുന്ന സുരക്ഷിതത്ത്വം ചെറുതല്ല. ലോകത്തെമ്പാടുമുള്ള പണമാണ് സ്വിറ്റ്സര്‍ലണ്ടിലുള്ളത്. അതുകൊണ്ട് ആരാജ്യത്തിന്റെ സമ്പത് ഘടന മികച്ചതാണ്. രാജ്യത്ത് മികച്ച സൗകര്യങ്ങളുണ്ട്. മാത്രമല്ല കഴിഞ്ഞ 1505 വര്‍ഷത്തിനിടയില്‍ ഈ രാജ്യം ഒരു യുദ്ധത്തിലും കക്ഷിയുമായിരുന്നില്ല. എന്ത് മനോഹരം.

പലതും സ്വകാര്യ ബാങ്കുകള്‍

സ്വിറ്റ്സര്‍ലണ്ടില്‍ പലതും സ്വകാര്യ ബാങ്കുകളാണ്. അതായത് നമുക്ക് നേരിട്ട് ചെന്ന് നിക്ഷേപം തുടങ്ങാനാവില്ലെന്ന് ചുരുക്കം. ഇത്തരം ബാങ്കുകളില്‍ നിക്ഷേപം തുടങ്ങണമെങ്കില്‍ അവിടെ നിക്ഷേപം തുടങ്ങുന്ന ആരെങ്കിലും നിര്‍ദ്ദേശിയ്ക്കേണ്ടി വരും. മാത്രമല്ല കുറഞ്ഞത് 10 ലക്ഷം ഡോളറെങ്കിലും ഇല്ലാതെ ഇത്തരം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപം തുടങ്ങാനാവില്ല.

പക്ഷേ ഇത്തരം ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് ചെയ്യുന്ന സേവനം മികച്ചതാണ്. ഓരോ നിക്ഷേപകനും വളരെ മികച്ച ശ്രദ്ധയും സേവനവും ലഭിയ്ക്കുന്നതുകൊണ്ടാണ് ഇവയെ സ്വകാര്യ ബാങ്ക് എന്ന് പറയുന്നത് തന്നെ. അതായത് വ്യക്തി ഗത സേവനം കിട്ടുമെന്ന് അര്‍ത്ഥം. നിക്ഷേപിച്ച ധനം എങ്ങനെ ഇരട്ടിപ്പിയ്ക്കണം, നികുതി പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇവര്‍ പരിഹാരം നിര്‍ദ്ദേശിയ്ക്കും. For more news about black money click here

കള്ളപ്പണം ഒഴുകുന്ന ഒരു പ്രധാന രംഗമാണ് ഭൂമി ഇടപാട്. ഇന്ന് ഇന്ത്യയിലെങ്ങും ഭൂമി വില സാധാരണക്കാരന് താങ്ങാനാവാത്തതാണ്. അതിന്റെ പ്രധാന കാരണം രാജ്യത്തെ കള്ളപ്പണത്തിന്റെ പെരുപ്പമാണ്.

ഇവിടെ തന്നെ ഭൂമി വാങ്ങാനാവുമെങ്കില്‍ പിന്നെ വിദേശ ബാങ്കുകളിലേയ്ക്ക് കൊണ്ടുപോകേണ്ട ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം. ഒരു പരിധി കഴിഞ്ഞ് ഭൂമിയില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ അത് അധികൃതര്‍ ശ്രദ്ധിയ്ക്കും. ഈ പറയുന്നത് ഏതാനും കോടിയുടെ കണക്കല്ലെന്ന് ഓര്‍മ്മിയ്ക്കുക. രാജ്യത്തിന്റെ പല സ്ഥലത്തും 1000 വും 2000 വും ഏക്കര്‍ സ്ഥലം വാങ്ങിയാല്‍ നിങ്ങളെ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ് മെന്റ് അധികൃതരും ശ്രദ്ധിയ്ക്കാതിരിയ്ക്കുമോ?

ഇങ്ങനെ ഇന്ത്യയില്‍ തന്നെ പണം സൂക്ഷിയ്ക്കുന്നത് പ്രശ്നമാവുമെന്ന് സംശയം തോന്നുമ്പോഴാണ് പണം വിദേശത്തെത്തിയ്ക്കാന്‍ ധനികര്‍ ശ്രമിയ്ക്കുന്നത്. സാധാരണ വിദേശ ബാങ്കുകളിലെ പണം നിക്ഷേപകന്റെ സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കാനാണ് പ്രധാനമായും ഉപയോഗിയ്ക്കുക. ഇന്ത്യയിലെ ആദായ നികുതി കൂടുതലായതുകൊണ്ട് പല ധനികരും നികുതി കുറഞ്ഞ വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലാണ് പണം സൂക്ഷിയ്ക്കുക. പല രാജ്യങ്ങളും അറിയപ്പെടുന്നത് തന്നെ 'ടാക്സ് ഹെവന്‍സ്' എന്നാണ്. ഇങ്ങനെ സൂക്ഷിയ്ക്കുന്ന പണം നിക്ഷേപകരുടെ വിദേശ യാത്രയ്ക്കോ മക്കളുടെ പഠനത്തിനോ വേണ്ടി ആയിരിയ്ക്കും ഉപയോഗിയ്ക്കുക.

എന്നാല്‍ തീവ്രവാദം വളര്‍ത്താന്‍ വെള്ളപ്പണം ഉപയോഗിയ്ക്കാന്‍ വിഷമമാണല്ലോ. അതുകൊണ്ട് വിദേശ ബാങ്കുകളിലെ കള്ളപ്പണമാണ് പ്രധാനമായും ലോകമെങ്ങും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥം രഹസ്യ സ്വഭാവം സൂക്ഷിയ്ക്കുന്ന എല്ലാ വിദേശ ബാങ്കുകളും തീവ്രവാദത്തെ സഹായിയ്ക്കുന്ന ബാങ്കുകളാണെന്നല്ല.

സര്‍ക്കാര്‍ ഇടപാടുകളില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നേടുന്ന പണം കള്ളപ്പണമാണല്ലോ. ഇത് വിദേശ ബാങ്കുകളില്‍ എത്തുന്നുണ്ട്. ഒരു വിദേശ കമ്പനിയുടെ10 കോടി രൂപ വിലയുള്ള ഉല്പന്നങ്ങള്‍ 15 കോടിയ്ക്ക് കരാറുറപ്പിച്ച് സര്‍ക്കാര്‍ സ്ഥാപനം വാങ്ങുന്നു. ഈ അധിക അ‍ഞ്ച് കോടി രൂപ ആ കമ്പനി തന്നെ തങ്ങള്‍ക്ക് സഹായം ചെയ്ത രാഷ്ട്രീയക്കാരുടേയും ഉദ്വോഗസ്ഥരുടേയും പേരില്‍ വിദേശ ബാങ്കില്‍ നിക്ഷേപിയ്ക്കുന്നു. എത്ര അനായാസം. ബോഫോഴ്സ് ഇടപാട് ഇങ്ങനെ ആയിരുന്നു നടന്നത്. ആര്‍ക്ക് പണം കിട്ടി എന്നത് ഇപ്പോഴും ദുരൂഹം.

കുഴല്‍ പണ ഇടപാട് വഴിയാണ് ഇന്ത്യയിലെ പണം വിദശ രാജ്യത്ത് എത്തുന്നത്. ഇതിന്റെ ഏറ്റവും ചെറിയ രീതി ഇതാണ്. ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ഒരാള്‍ അവിടത്തെ കറന്‍സി അല്ലെങ്കില്‍ ഡോളര്‍ അവിടെ തന്നെ ഒരാളിന് നല്‍കുന്നു. പണം സ്വീകരിച്ച ആളിന്റെ പ്രതിനിധി തുല്യമായ ഇന്ത്യന്‍ രൂപ പണം നല്‍കിയ ആളിന്റെ ഇന്ത്യയിലെ ബന്ധുവിനെ ഏല്‍പ്പിയ്ക്കുന്നു. ഇത്തരം ഇടപാട് നടത്തുമ്പോള്‍ പലപ്പോഴും കറന്‍സിയുടെ റിസര്‍വ് ബാങ്ക് അംഗീകൃത മൂല്യത്തെക്കാളും കൂടുതല്‍ രൂപ ബന്ധുവിന് ലഭിയ്ക്കും. അതാണ് സാധാരണക്കാര്‍ക്ക് ഇത് ആകര്‍ഷകമാവുന്നതിന് കാരണം. പ്രധാന ഹവാല ഇടപാടുകള്‍ ഇവിടെ സൂചിപ്പിച്ചതുപോലെ ചെറിയ തുകകളിലല്ല നടക്കുന്നത്. അത് കോടികളുടെ ഇടപാടാണ്.


കള്ളപ്പണത്തിന്റെ സ്വര്‍ഗം സ്വിസ് ബാങ്കുകളോ?

കള്ളപ്പണം നിക്ഷേപിയ്ക്കുന്നത് സ്വിസ് ബാങ്കുകളിലാണെന്നാണ് പൊതുവേ ധാരണ. എന്നാല്‍ സ്വകാര്യതയ്ക്കും നികുതി രഹിത നിക്ഷേപത്തിനും പ്രാധാന്യം നല്‍കുന്ന ബാങ്കിംഗ് സേവനം തുടങ്ങിയത് സ്വിറ്റ്സര്‍ലണ്ടാണെങ്കിലും ഇപ്പോള്‍ അത് ആ രാജ്യത്ത് മാത്രമല്ല. പകരം മറ്റ് പല രാജ്യങ്ങളും ഇതിന് സമാനമായ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പലതും ദ്വീപ് രാഷ്ട്രങ്ങളാണ്. മൊറേഷ്യസാണ് ഇതില്‍ ഒരു പ്രധാന ദ്വീപ്. മധ്യ അമേരിക്കയിലെ പനാമ ദ്വീപുകള്‍, കേ മെന്‍ ദ്വീപുകള്‍ തുടങ്ങിയവയില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ ഒട്ടേറേ ഉണ്ട്. ഇന്ത്യയുടെ അയല്‍ ദ്വീപായ ശ്രീലങ്കയിലും ഇത്തരം ബാങ്കുകള്‍ ഉണ്ടത്രെ.


നിക്ഷേപം തുടങ്ങാന്‍ കോടീശ്വരനാവണ്ട

വിദേശ ബാങ്കിലെ അക്കൗണ്ടുകള്‍ പൊതുവേ കരുതുന്നതുപോലെ കള്ളന്മാരും അഴിമതിക്കാരുമായുള്ള കോടീശ്വരന്മാര്‍ക്ക് മാത്രം ഉള്ളതല്ല. സാധാരണക്കാരനും ആവാം. പക്ഷേ നിശ്ചിത തുക നിക്ഷേപിയ്ക്കണമെന്ന് മാത്രം. പല സ്വിസ് ബാങ്കുകളിലും ഈ നിബന്ധനയും ഇല്ല. രാഷ്ട്രീയ സാമൂഹിക അനിശ്ചിതത്ത്വം ഉള്ള പല രാജ്യങ്ങളില്‍ ജീവിയ്ക്കുകയും ജോലി നോക്കുകയും ചെയ്യുന്ന പലരും സ്വന്തം നിക്ഷേപം സ്വിസ് ബാങ്കിലാക്കുക പതിവാണ്. പണത്തിന് സുരക്ഷിതത്ത്വം കിട്ടാനാണ് ഈ വഴി സ്വീകരിയ്ക്കുന്നത്. പഴയ കുവൈറ്റ് ഇറാക്ക് യുദ്ധകാലത്ത് കുവൈറ്റില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയുണ്ടാവുമല്ലോ . (click here)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത