ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ വഴി ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് ലഭ്യമാവും. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക് അംഗങ്ങളുള്ള ഇന്ത്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാഴ്ചക്കുള്ളില്‍ സേവനം ലഭ്യമാവുമെന്ന് സൈറ്റിന്റെ രാജ്യത്തെ മേധാവി കെവിന്‍ ഡിസൂസ അറിയിച്ചു. നിലവില്‍ അഞ്ചുകോടി ഫേസ്ബുക് അംഗങ്ങള്‍ രാജ്യത്തുണ്ട്. മൊബൈല്‍ ഫോണിലൂടെ ഹിന്ദി, തമിഴ്, മലയാളം, ഗുജറാത്തി, കന്നഡ, പഞ്ചാബി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലാണ് സൈറ്റിന്റെ സേവനം ലഭ്യമാവുക. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ മലയ, വിയറ്റ്നാമീസ് ഭാഷകളിലും സൗകര്യം ലഭ്യമാക്കുന്നുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!