ബെയ്ജിംഗ്: ചൈനയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി പുസ്തകഭാരം ചുമക്കേണ്ടതില്ല. പുസ്തകങ്ങള്‍ക്ക് പകരം ഐപാഡുകള്‍ പഠനോപാധിയായി ഉപയോഗിക്കാന്‍ സ്കൂള്‍ മാനേജ്മെന്റുകള്‍ അനുമതി നല്‍കി തുടങ്ങി. സെപ്തംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതലായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
നാന്‍ജിംഗ് പ്രവിശ്യയിലെ ജിന്‍ലിംഗ് ഹൈസ്കൂളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടത്താക്കിയത്. ഇതിന്റെ ഭാഗമായി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ക്ക് പകരം ഐപാഡ് സ്കൂളില്‍ കൊണ്ടുവരാന്‍ സ്കൂള്‍ മാനേജ്മെന്റ് അനുമതി നല്‍കി. വൈകാതെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഐപാഡ് കൊണ്ടുവരാന്‍ അനുമതി നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. ചൈനയിലെ മുഴുവന്‍ സ്കൂളുകളിലും പദ്ധതി നടപ്പാക്കുമെന്നാണ് കരുതുന്നത്.
കുട്ടികളുടെ ഭാരം ലഘൂകരിക്കുമെങ്കിലും അവര്‍ പഠനത്തില്‍ അശ്രദ്ധരാകാന്‍ പുതിയ സംവിധാനം കാരണമാകുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. ഇത്തരം ഉപകരണങ്ങള്‍ കുട്ടികളുടെ പഠന ഭാരം കുറക്കുമെന്നത് തെറ്റദ്ധാരണയാണെന്നാണ് ചൈനയിലെ നാന്‍ജിങ് സര്‍വ്വകലാശാല പ്രൊഫസറുടെ അഭിപ്രായം. ബുക്കുകളുടെ ഭാരമല്ല പഠനരീതിയുടെ വൈകല്യമാണ് യഥാര്‍ഥത്തില്‍ കുട്ടികളെ വലക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!