മനാമ: എല്‍.എം.ആര്‍.എ യുടെ ഇലക്ട്രോണിക് സിസ്റ്റത്തില്‍നിന്ന് ഉദ്യോഗസ്ഥന്‍െറ ഐ.ഡിയും പാസ്വേഡും കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. 1500 ദിനാര്‍ വീതം വാങ്ങി വിവിധ സ്ഥാപനങ്ങളുടെ പിഴ ഇല്ലാതാക്കുകയും ചെയ്തു.ചില സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ സിസ്റ്റത്തില്‍നിന്ന് ഇല്ലാതാകുന്നതിനെപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. ഏഷ്യക്കാരനായ ഒരാള്‍ അയാളുടെ രാജ്യത്തിരുന്നുകൊണ്ടാണ് എല്‍.എം.ആര്‍.എയിലെ ഉദ്യോഗസ്ഥന്‍െറ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് നിയമലംഘനങ്ങള്‍ ഒഴിവാക്കിക്കൊടുത്തിരുന്നത്. ഇതിന് ബഹ്റൈനിലുള്ള ചിലര്‍ സഹായം നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിലൊരാളെ ഇക്കണോമിക് ക്രൈം ഡിറ്റാച്ച്മെന്‍റ് ബ്യൂറോ പിടികൂടിയിട്ടുണ്ട്. മറ്റുള്ളവരെക്കുറിച്ച് വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളെ നിയമപരമായ നടപടികള്‍ക്കായി പബ്ളിക് പ്രൊസിക്യുഷന് കൈമാറും. ബാക്കിയുള്ള പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്്. ചില സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ ഒഴിവാക്കിക്കൊടുക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അന്വേഷണം നടത്തിയിരുന്നു. ചില ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു അന്ന് അന്വേഷണം നടത്തിയത്. പിന്നീട് വിശദ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കുകയും ചെയ്തതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല ആല്‍അബ്സി പറഞ്ഞു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!