ചൈനയിലെ സീജിയാങ് പ്രവിശ്യയിലെ ഡോങ്‌യാങ്ങില്‍ പ്രൈമറി സ്‌കൂള്‍ വിടുമ്പോള്‍ മുട്ട വ്യാപാരികളുടെ തിരക്കാണ്. മുട്ട വില്‍ക്കാനല്ല, മുട്ട പുഴുങ്ങുന്നതിന് കുട്ടികളുടെ മൂത്രം ശേഖരിക്കുന്നതിനാണ് ഈ തിരക്ക്! അതെ, 'വിര്‍ജിന്‍ ബോയ് എഗ്ഗ്' എന്ന് അറിയപ്പെടുന്ന മുട്ട പാകംചെയ്യുന്നതിനാണ് കുട്ടികളുടെ മൂത്രം ശേഖരിക്കുന്നത്. പത്ത് വയസ്സില്‍ താഴെ പ്രായമുളള ആണ്‍കുട്ടികളുടെ മൂത്രം മാത്രമേ വിര്‍ജിന്‍ ബോയ് എഗ്ഗ് തയാറാക്കാന്‍ ഉപയോഗിക്കുകയുളളൂ! മൂത്രത്തില്‍ മുക്കിയ മുട്ട അതില്‍ തന്നെയാണ് പുഴുങ്ങിയെടുക്കുന്നത്. ഇത് തോട് പൊട്ടിച്ച ശേഷവും കുറെസമയം മൂത്രത്തില്‍ വേവിക്കും!ഇതൊക്കെ കേട്ട് മുഖം ചുളിച്ചിട്ട് കാര്യമില്ല. ഇവിടുത്തുകാര്‍ നൂറ്റാണ്ടുകളായി വിര്‍ജിന്‍ ബോയ് എഗ്ഗിനെ ആരോഗ്യ ഭക്ഷണമായി കരുതിവരുന്നു. ഇത് ഭക്ഷണത്തിനൊപ്പം കഴിക്കാത്ത ആളുകള്‍ ഡോങ്‌യാങ്ങില്‍ ഉണ്ടാവില്ല. ഇതിന് അത്ഭുതകരമായ രോഗപ്രതിരോധശേഷിയുണ്ടെന്നാണ് ഇവിടുത്തുകാര്‍ അവകാശപ്പെടുന്നത്. for more wonderful news click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!