ബ്ലോഗറില് ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില് ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്ട്രി ബോക്സ് ബ്ലോഗില് പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന് തന്റെ ഇ-മെയില് വിലാസം നല്കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില് ബോക്സിലേക്ക് പുതിയ പോസ്റ്റുകള് പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര് വഴി ചെയ്തിരുന്ന സംഗതി എളുപ്പത്തില് ഒരൊറ്റ സബ്മിറ്റിലേക്ക് ഗൂഗിള് ആവാഹിച്ചിരിക്കുന്നു. ഫീഡ് ബേണര് അക്കൗണ്ട് നിര്മ്മിക്കുന്ന ജോലിയടക്കം ബ്ലോഗര് സ്വയം ചെയ്തു കൊള്ളും. സൗകര്യപ്രദമല്ലേ? ഈയൊരു സംവിധാനമുണ്ടെങ്കില്, തല്പരരായ വായനക്കാരുടെ മെയില് ബോക്സിലേക്ക് നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കവും ലിങ്കും മെയിലായി ചെല്ലും. ഇതോടെ, ഞാനൊരു പുതിയ പോസ്റ്റിട്ടു എന്ന് മെയിലായി അറിയിക്കേണ്ടെന്ന് ചുരുക്കം. എങ്ങനെ ഇപ്പണി ചെയ്യാം? കൂടുതല് വിവരങ്ങള് ക്കായി ഇവിടെ കൈ ചൂണ്ടുക ! (നിങ്ങള്ക്ക് എന്റെ ഈബ്ലോഗിന്റെ പോസ്റ്കള് മെയില് വഴി കിട്ടാന് ആഗ്രഹമുണ്ടെങ്കില് ഫോളോ ബൈ മെയില് എന്ന വലതു ഭാഗത്ത് കാണുന്നദില് മെയില് ഐ ഡി ചേര്ത്ത് രജി. ചെയ്യാവുന്നതാണ് !!
ഒന്നാം ക്ലാസ്സിലെ കുഞ്ഞു മക്കൾ 1000 ത്തിൽ അധികം വാക്യങ്ങൾ സ്വന്തമായി
എഴുതുമോ!!!!!!
-
എഴുതും......
ഞാൻ ഏറാമല സെൻട്രൽ. എൽ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.
- എന്റെ ക്ലാസ്സിൽ 20 കുട്ടികൾ ഉണ്ട്.
- അക്ഷരങ്ങളും ചിഹ്നങ്ങളും കു...
9 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!