നമുക്കൊന്നു ഈ രീതിയില്‍ സങ്കള്‍പ്പിച്ചു നോക്കാം
നിങ്ങള്‍ നിങ്ങളുടെ പ്രിയ(ന്‍)യുമായി ഗൂഗിള്‍ ടള്‍ക്കില്‍ സംസാരിക്കാനായി കാത്തു കാത്തിരുന്നു അവള്‍(ന്‍) വന്നപ്പോള്‍ അതാ നിങ്ങള്‍ പറയുന്നതൊന്നും അവള്‍(ന്)ക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല എന്ന്‍, ശ്ശൊ…. ആകെ പ്രാന്തായല്ലോ.. എന്നോര്‍ത്തു , ഓണ്‍ ലൈന്‍ ഉള്ള നിങ്ങളുടെ സുഹൃത്തിനോടു ചോദിക്കും എന്താണു ഈ പ്രശ്നത്തിനു കാരണം …?, സുഹൃത്തു അതു പരിഹരിക്കാനായി കുറെ എന്തൊക്കെയോ ടെക്നിക്കല്‍ ഡീറ്റെയില്‍സ് ചെയ്യാനായി പറയുന്നു,നിങ്ങള്‍ക്കാണേങ്കിലോ കമ്പ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാനറിയാം എന്നല്ലാതെ ടെക്നിക്കല്‍ ആയി അതിനെ പറ്റി ഒന്നും അറിയുകയുമില്ല… അപ്പോള്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടാകും ആ സുഹൃത്ത് ഇപ്പോള്‍ ഇവിടുണ്ടായിരുന്നെങ്കില്‍… !!!
അതെ ആ സുഹൃത്തിനു ഇനി നിങ്ങളുടെ തൊട്ടരികില്‍ വന്നു സഹായിക്കം അതിനാണു ടീം വ്യൂവര്‍
ആദ്യം നമുക്കിതു ഇവിടെ ക്ലിക്ക് ചെയ്തു ( click here) ഡൌണ്‍ ലോഡ് ചെയ്യാം ,
എന്നിട്ടു അതു ഇന്‍സ്റ്റാള്‍ ചെയ്യുക( ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക്ക)
കൂടുതല്‍ വിവരങ്ങള്‍ക്ക് എവിടെ ക്ലിക്ക് ചെയ്യുക
ഇനി ടീം വ്യൂവര്‍ ഓപ്പണ്‍ ആക്കി നോക്കു
ഒരു ഐ ഡിയും പാസ്സ് വേര്‍ഡും കാണാം,നിങ്ങള്‍ അതു നിങ്ങളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കു നല്‍കുക മാത്രം ചെയ്താല്‍ മതിയാവും,അദ്ദേഹത്തിനു ദൂരെയിരുന്നു കൊണ്ടു നിങ്ങളേ സഹായിക്കാനാവും,ആ ഐ ഡി എന്ന ബോക്ക്സില്‍ നിങ്ങളുടെ സുഹൃത്തിന്റെ ടീം വ്യൂവര്‍ ഐ ഡി നല്‍കി കണക്റ്റ് നല്‍കി അതിനു ശേഷം പാസ്സ് വേര്‍ഡും നല്‍കിയാല്‍ സുഹൃത്തിന്റെ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്കിവിടെ ഇരുന്നു ഓപ്പണ്‍ ചെയ്യാനും കമ്പ്ലയിന്റ് പരിഹരിക്കാനും സാധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!