[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഏപ്രിൽ 16, 2011

പാചക വിധികള്‍ മലയാളി മന്കമാര്‍ക്കായി !!

അവിയല്‍ പായസം
അവിലും പാലും കൊണ്ടൊരു പായസമാവട്ടെ ഇന്ന്. വളരെ സ്വാദിഷ്ടമായ ഈ പായസം ഉണ്ടാക്കാനാണെങ്കിലോ, വളരെ എളുപ്പവും! ഒന്നു ശ്രമിച്ചു നോക്കൂ...
ആവശ്യമുള്ള സാധനങ്ങള്‍
വെള്ള അവിൽ - ഏകദേശം 50 ഗ്രാം പാൽ - ഒന്നര ലിറ്റർ പഞ്ചസാര - ഏകദേശം 200 ഗ്രാം. നെയ്യ് - 3-4 സ്പൂൺ ഏലക്കായ പൊടിച്ചത് - അര സ്പൂൺ അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
അവിൽ വറുത്തെടുക്കുകയാണ് ആദ്യം വേണ്ടത്. ഒരു ചീനച്ചട്ടിയിൽ രണ്ടു സ്പൂണ്‍ നെയ്യൊഴിച്ച് അവിൽ അതിലിട്ട് തുടരെ ഇളക്കുക(തീ കുറച്ചു വയ്ക്കുന്നതാണ് നല്ലത്).അല്പസമയത്തിനുശേഷം അവിൽ നന്നായി മൊരിഞ്ഞ് ‘കറുമുറാ’ പരുവത്തിലാവും. അപ്പോൾ വാങ്ങിവയ്ക്കുക. പാല്‍ അടുപ്പത്തുവച്ച് നന്നായി തിളച്ചാൽ വറുത്തുവച്ചിരിക്കുന്ന അവിൽ ചേർത്തിളക്കുക. അല്പസമയംകൊണ്ടു തന്നെ അവിൽ വേവും. അതിനുശേഷം പഞ്ചസാര ചേർത്തിളക്കുക. (പഞ്ചസാര ഞാനിവിടെ കുറിച്ചിരിക്കുന്നത് ഏകദേശ അളവാണ്. മുഴുവനും ആദ്യം തന്നെ ഇടരുത്. കുറേശ്ശെയായി ചേർത്ത് നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക. കൂടുതൽ വേണമെങ്കിൽ ചേർക്കുക). തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. അല്ലെങ്കിൽ കരിഞ്ഞുപിടിയ്ക്കും. കുറച്ചുകഴിഞ്ഞാൽ ചേരുവകളെല്ലാം നന്നായി യോജിച്ച് പായസം കുറുകാൻ തുടങ്ങും: ഘട്ടത്തിൽ എലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങി വയ്ക്കാം. അധികം കുറുകേണ്ട ആവശ്യമില്ല. കാരണം, തണുക്കുന്തോറും പായസം ഇനിയും കട്ടിയാവും. അവസാനമായി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും, വറുക്കാനുപയോഗിച്ച നെയ്യ് ബാക്കിയുണ്ടെങ്കിൽ അതും ചേർത്താൽ പായസം വിളമ്പാൻ തയ്യാര്‍ !

എന്നെക്കുറിച്ച് അല്പം

ഒരു പാചകവിദഗ്ദ്ധയാണെന്ന അവകാശവാദമൊന്നും ഇല്ല കേട്ടോ.. എനിയ്ക്കറിയാവുന്ന ചിലത് നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്നുമാത്രം.
പണ്ടത്തെ തനതു വിഭവങ്ങളെ അതേപടി, അതേ പേരുകളോടെ‍ തന്നെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പേരുകള്‍ക്കോ, ഉണ്ടാക്കുന്ന രീതികള്‍ക്കോ പ്രാദേശികമായ വ്യത്യാസങ്ങളുണ്ടാകുമല്ലോ. അതേക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് ഓരോ കുറിപ്പും. നിങ്ങൾക്കറിയാവുന്നത് പറയുമല്ലോ..? ഇതിൽ പറയുന്ന കുറിപ്പുകളിൽ ഏതെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെങ്കിൽ, ഉപകാരപ്രദമായെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് അടുക്കളയെന്ന ലോകം നന്നായറിഞ്ഞു വളർന്ന സാഹചര്യങ്ങളോടും എന്റെ അമ്മയോടുമാണ് എന്ന് ബ്ലോഗ്ഗെരുടെ കമന്റ്‌ ! കൂടുതല്‍ പാചകവിവരങ്ങള്‍ ക്കായി ഇവിടെ കൈചൂണ്ടി അമര്‍ത്തുക !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത