[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, ഏപ്രിൽ 28, 2011

എസ്‌ എസ്‌ എല്‍ സി റിസള്‍ട്ട്‌ ഈ വര്ഷം 2011 !!

തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91.37 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. യാതൊരു മോഡറേഷനും നല്‍കാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലം വരും. സമചിത്തതയോടെ എസ്.എസ്.എല്‍.സി ഫലത്തെ നേരിടാന്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും തയ്യാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

90.72 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് ഈവര്‍ഷം മുതല്‍ സി.വി.രാമന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷാഫോം മെയ് നാലുമുതല്‍ വിതരണം ചെയ്യും. വി.എച്ച്.എസ്.സി പ്രവേശനത്തിന് ഇക്കൊല്ലംമുതല്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. എട്ടു ശതമാനം പേര്‍ക്ക് മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത ലഭിക്കാതിരുന്നത്. ഇവര്‍ക്ക് സേ പരീക്ഷ എഴുതാം.

കോട്ടയം ജില്ല 97.02 ശതമാനം വിജയവുമായി ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. 96.26 ശതമാനം വിജയം നേടിയ കണ്ണൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ല 85.93 ശതമാനം വിജയവുമായി ഏറ്റവും പിന്നിലായി. കൊല്ലം ജില്ലയില്‍ വിജയശതമാനം കുറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍ 82.25 ശതമാനം ഉപരിപഠന യോഗ്യതനേടി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 80.9 4ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. ഒ.ബി.സി വിഭാഗത്തില്‍ 91.36 ശതമാനമാണ് വിജയം. 29 സ്‌കൂളുകള്‍ നൂറുശതമാനം വിജയം കൈവരിച്ചു. സംസ്ഥനത്തെ എല്ലാ സ്‌കൂളുകളും 50 ശതമാനത്തിനുമേല്‍ വിജയം നേടി.

ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 2732 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര്‍ വിഭാഗത്തില്‍ 458559 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 4752 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 228561 ആണ്‍കുട്ടികളും 230138 പെണ്‍കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1055 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിരുന്നു.

വിദ്യാഭ്യാസ രംഗത്തെ മാധ്യമ സംഭാവനയ്ക്കുള്ള അവാര്‍ഡുകളും പ്രഖ്യാപിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഡോ. പി.കെ. തിലകിന്റെ 'മാതൃഭാഷ മലയാളം' ഏറ്റവുംനല്ല വിദ്യാഭ്യാസ പരമ്പരയ്ക്കുള്ള അവാര്‍ഡ് നേടി. പി.പ്രേമചന്ദ്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'കോളേജിലേക്ക് തോല്‍ക്കേണ്ടവര്‍' മികച്ച ലേഖനത്തിനുള്ള അവാര്‍ഡിന് അര്‍ഹമായി. ആകാശവാണിയും, കൈരളി ടി.വിയും, മലയാള മനോരമയും മറ്റ് അവാര്‍ഡുകള്‍ നേടി. (കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍ .കോം )

എസ്‌ എസ്‌ എല്‍ സി റിസള്‍ട്ട്‌ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ് ! മൊബൈലില്‍ കിട്ടാന്‍ ഇവിടെ കിഴി വക്കുക.

മാത്‌സ് ബ്ലോഗില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍ മൊബൈലില്‍ ON mathsblog എന്ന് ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് അയക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Live Thejas News !!

Error loading feed.

Bahrain

Error loading feed.

Saudi Arabia News

Error loading feed.

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

Thejas Trade news Online

Error loading feed.