അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് അവരുടെ യോഗ്യതക്കും കര്‍മ്മ ശേഷിക്കുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരാളം മേഖലകള്‍ നമ്മുടെ സമൂഹത്തില്‍ ലഭ്യമാണ്. നമ്മുടെ ചുറ്റുപാടും കാണുന്ന പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഉദ്യോഗം നേടാവുന്നതാണ് ഒരു മാര്‍ഗം. പക്ഷേ ശമ്പളം തുച്ഛമായിരിക്കും, ഉദ്യോഗത്തിന് സ്ഥിരത കണ്ടെന്ന് വരില്ല, പ്രമോഷനോ വളര്‍ച്ചയോ ആ ഉദ്യോഗങ്ങള്‍ക്ക് ഉണ്ടായെന്നു വരില്ല. ഇന്‍ഫോസിസ്, വിപ്രോ, റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളാണ് അടുത്ത വിഭാഗം. ഇത്തരം ഉദ്യോഗങ്ങള്‍ക്ക് ബി.ടെക്ക്, എം.ബി.എ തുടങ്ങിയ യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുക. അതും ഫ്രഷ് ഗ്രാജേറ്റ് ആയിരിക്കണം. പഠനം കഴിഞ്ഞ് നില്‍ക്കുന്നവരെ ഈ വിഭാഗം പരിഗണിക്കില്ല. മറ്റൊരു തൊഴില്‍ സാധ്യത ഏജന്‍സി പ്രവര്‍ത്തനങ്ങളാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ള കമ്പനികളില്‍ ഏജന്റായി പ്രവര്‍ത്തിക്കണം. പണം നേടാമെങ്കിലും അധികാരങ്ങളും പദവികളും ഇത്തരം ഉദ്യോഗങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നേടിതരുന്നതല്ല. ബിസിനസും, വ്യവസായവും തരംതരിക്കുക എന്നത് മറ്റൊരു സാധ്യതയാണ്. പക്ഷേ വന്‍ വെല്ലുവിളികളെ നേരിടാനുള്ള കഴിവൂം ശേഷിയും സാമ്പത്തിക പിന്‍ബലവും ഉണ്ടെങ്കിലേ ഈ മേഖലകളില്‍ ശോഭിക്കാന്‍ കഴിയൂ. വിദ്യാസമ്പന്നരായ സാധാരണക്കാര്‍ക്ക് എന്നും അനുയോജ്യം സര്‍ക്കാര്‍ മേഖലയും, ബാങ്കിംഗ് രംഗത്തേയും ഉദ്യോഗങ്ങള്‍ തന്നെയാണ്. കേന്ദ്ര - സംസ്ഥാന തലങ്ങളില്‍ വര്‍ഷാ വര്‍ഷം ധാരാളം തസ്തികകള്‍ക്കായി പി.എസ്.സി, എസ്.എസ്.സി, ആര്.ആര്.ബി, യു.പി.എസ്.സി വിജ്ഞാപനം ഇറക്കാറുണ്ട്. ഇതിന് പരീക്ഷായയി ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂല്‍ഡ് ബാങ്കുകളും എല്ലാ വര്‍ഷവും ബാങ്ക് ക്ലര്‍ക്ക്, ബാങ്ക് ഓഫീസര്‍, തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു. കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രധാന ഏജന്‍സി കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ്. കേരള സര്‍ക്കാര്‍ സര്‍വീസിലേക്ക് പി.എസ്.സി നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക്. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്തുപോകാം !!
The World We Live - Notes
-
Does the earth we live on have boundaries? Is the shape of the earth round
or is it flat? Materials needed :-A large plastic ball,Marker pen,Cutting
blade ...
7 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!