കേരള സംസ്ഥാന ഐ ടി മിഷന്, സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, സി-ഡിറ്റ്, ചെങ്ങനൂര്‍ എരമലിക്കര ശ്രീഅയ്യപ്പ കോളേജ് എന്നിവര്‍ സംയുക്തമായി ചെങ്ങനൂര്‍ താലൂക്കിലെ എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ബോധവത്ക്കരണ പരിപാടി നടപ്പാക്കുവാനും ചെങ്ങനൂര്‍ താലൂക്കിനെ സംസ്ഥാനത്തെ ആദ്യ 'സൈബര്‍ സാക്ഷരത-സൈബര്‍ കുറ്റകൃത്യ വിമുക്ത കാമ്പസ്' ആക്കി മാറ്റുവാനുളള പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരിക്കുന്നു . സൈബര്‍ ലോകത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ സംബന്ധിച്ചും സാങ്കോതിക വിദ്യയുടെ ദുരുപയോഗത്തെ കുറിച്ചും ഭീക്ഷണികളെ സംബന്ധിച്ചും വിവിധ തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ , ഐടി നിയമം 2000/2008 എന്നിവയെ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്കിയില്‍ അവബോധം നല്‍ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനം 2010 സെപ്തംബര്‍ 4 ന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് എന്‍ രാമചന്ദ്രന് നായര്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നടന്ന പരിശീലനപരിപാടി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. സിരിജഗന് നിര്‍വഹിച്ചു. കൂടുതല്‍ വിവരങ്ങള്ക്കായിഇവിടെ ക്ലിക്ക് ചെയ്തു പോകുക !!!
സംയുക്ത ഡയറിയും അക്കാദമിക മാസ്റ്റര്‍ പ്ലാനും
-
2023-24 അക്കാദമിക വർഷം കേരളത്തിലെ ഒന്നാം ക്ലാസുകളിൽ . ഒന്നാം ക്ലാസിലെ
വിജയാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് സർഗാത്മക ഡയറിയെഴുത്ത്
നി...
5 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!