ഓര്‍ക്കാന്‍ ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ മനസില്‍ നിന്ന് നീക്കണോ? കമ്പ്യൂട്ടറില്‍ നിന്ന് ഫയലുകള്‍ Delete ചെയ്യുന്ന വേഗത്തില്‍ അവ നീക്കം ചെയ്യാം. അല്‍പകാലം കൂടി കാത്തിരിക്കണമെന്ന് മാത്രം. മറവി രോഗങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് തങ്ങളുടെ ഗവേഷണം പരിഹാരം ഉണ്ടാക്കുമെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്‌ഥാനമാക്കിയുളള ഗവേഷകര്‍ പറയുന്നത് . ഓര്‍മ്മകള്‍ തലച്ചോറിലുണ്ടാക്കുന്ന മാറ്റമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത് . എലികളിലായിരുന്നു പരീക്ഷണം.
'എലികളുടെ തലച്ചോര്‍ ചില ദൃശ്യങ്ങള്‍ സ്‌ഥിരമായി മനസില്‍ സൂക്ഷിച്ചു. ചിലതാകട്ടേ താല്‍ക്കാലികമായും' ഗവേഷകനായ Dr Piergiorgio Strata വ്യക്‌തമാക്കി. ഓര്‍മ്മകള്‍ എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന് സെറിബല്ലമാണ് തീരുമാനിക്കുക. ഓര്‍മ്മയില്‍ നിന്ന് വിവരങ്ങള്‍ തേടുമ്പോള്‍ ന്യൂറോണുകളിലടങ്ങിയ ആക്‌സോണുകള്‍ കൂടുതല്‍ ബന്ധങ്ങള്‍ സ്‌ഥാപിക്കും. ഭീതിജനകമായ ഓര്‍മ്മകള്‍ അതിവേഗം തലച്ചോര്‍ പിടിച്ചെടുക്കും.

താല്‍ക്കാലിക ഓര്‍മ്മകള്‍ സ്‌ഥിരമാകുന്ന മാര്‍ഗവും കണ്ടെത്തിയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍ക്കും ഭയങ്ങള്‍ക്കും കണ്ടെത്തല്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പുതിയ മാനങ്ങള്‍ നല്‍കാനുറച്ചിരിക്കുകയാണ് ഗൂഗിള്‍.മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രായിഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന്റെ പരിധികൂട്ടാനാണ് ശ്രമം. Tungstens എന്നാണ് പുതിയ സംവിധാനത്തിന് നല്‍കുന്ന പേര് . വിളക്കുകള്‍ മുതല്‍ ഫ്രിഡ്‌ജ് വരെയുള്ള ഉപകരങ്ങളെ ദൂരെ നിന്ന് പ്രവര്‍ത്തിപ്പിക്കാനുളള സാങ്കേതിക വിദ്യ സംവിധാനത്തിന്റെ ഭാഗമാകും.
വീട്ടിലുളള എല്ലാ ഉപകരണങ്ങളെയും ബന്ധിപ്പിക്കാനും നിയന്ത്രിക്കാനുമുളള സംവിധാനമാണ് തയാറാക്കുന്നതെന്ന് Android@Home പദ്ധതിയുടെ തലവനായ ജോ ബ്രിട്ട് അറിയിച്ചു. Tungstenന്റെ മാതൃകയും അദ്ദേഹം പുറത്തുവിട്ടു. ആറിഞ്ച് നീളത്തില്‍ ചുറ്റും സെന്‍സറുകള്‍ ഘടിപ്പിച്ചതാണ് ഉപകരണം. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമായതിനാല്‍ കമ്പനികള്‍ക്ക് ആവശ്യങ്ങള്‍ വരുത്താനാകും. Tungstenന് ആവശ്യമായ ഹാര്‍ഡ്‌വേര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ഗൂഗിള്‍ പുറത്തുവിടും.
ഇന്റര്‍നെറ്റ് ബന്ധത്തിന് Wi-Fi സംവിധാനമാകും Tungsten ഉപയോഗിക്കുക. (കടപ്പാട്: മംഗളം.കോം)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!