റിയാദ്: നിതാഖാത്ത് വ്യവസ്ഥ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സൗദി തൊഴില്‍ മന്ത്രാലയത്തിനുള്ളതെന്ന് കമ്പനി അധികൃതരെയും തൊഴിലാളികളെയും അറിയിക്കുന്നതിനായി പ്രാദേശിക പത്രങ്ങളില്‍ തുടര്‍ച്ചയായി പരസ്യം പ്രത്യക്ഷപ്പെട്ടുതുടങ്ങി. ‘നിങ്ങളുടെ സ്ഥാപനം ചുവപ്പിലാണെങ്കില്‍ വിട’ എന്നാണ് പരസ്യത്തിലെ തലവാചകം. എന്നാല്‍ വിട പറയാനല;്ള മറിച്ച് കമ്പനികളുടെ അവസ്ഥ മെച്ചപ്പെടുത്താനാണ് മന്ത്രാലയം ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അതിനുള്ള മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്ന വെബ്സൈറ്റിലേക്കുള്ള ലിങ്കും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.
ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളെയും അധികൃതരെയും കടുത്ത ആശങ്കയിലാക്കാന്‍ മന്ത്രാലയത്തിന്‍െറ പരസ്യം കാരണമായിട്ടുണ്ട്. നിതാഖാത്ത് വ്യവസ്ഥ ആരംഭിച്ചത് മുതല്‍ അതിനെ പരിചയപ്പെടുത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഒന്നിലധികം വെബ്സൈറ്റുകള്‍ മന്ത്രാലയം തുറന്നിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക സൈറ്റിന് പുറമെയാണ് നിതാഖാത്ത്, ലിഖാആത്ത് എന്നീ പേരിലുള്ള സൈറ്റുകള്‍ മന്ത്രാലയം ആരംഭിച്ചത്. http://www.emol.gov.sa/nitaqat, http://www.saudiliqaat.org എന്നീ സൈറ്റുകളില്‍ നിതാഖാത്തിനെയും ചുവപ്പ്, മഞ്ഞ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങളും പരിചയപ്പെടുത്തുന്ന മാര്‍ഗരേഖയും വീഡിയോ ഡോക്യുമെന്‍ററിയും ലഭ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!