[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ജൂലൈ 24, 2012

സേവനാവകാശബില്‍ !!

പൗരന്മാര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമാക്കുന്ന സേവനാവകാശബില്‍  പാസാകുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ എന്ത്സേവനവും നിശ്ചിതസമയത്തിനുള്ളില്‍ ലഭിക്കും.
ബില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സബ്ജക്ട് കമ്മിറ്റിയിലെ ചര്‍ച്ചകള്‍ക്കുശേഷം ബുധനാഴ്ച വീണ്ടും സഭയിലെത്തുന്ന ബില്‍ അന്നുതന്നെ പാസായേക്കും.

സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെ എന്നത് സംബന്ധിച്ച് അതത് വകുപ്പുകള്‍ ആറുമാസത്തിനകം വിജ്ഞാപനം ചെയ്യണം. സേവനം ലഭിക്കുന്നതിനുള്ള സമയക്രമം വകുപ്പുകള്‍ നിശ്ചയിക്കണം. ഈ സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴയൊടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2012ലെ സേവനാവകാശ ബില്‍ പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന സേവനങ്ങളെല്ലാം നിയമത്തിന്‍െറ പരിധിയില്‍ വരും. നല്‍കുന്ന സേവനങ്ങള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യണം. സേവനം എത്രസമയത്തിനകം ലഭ്യമാക്കാനാകുമെന്ന കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കണം.
സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥന് 500 മുതല്‍ 5,000രൂപ വരെ പിഴ ചുമത്തും. കാലതാമസമുണ്ടായാല്‍ താമസം വരുത്തിയ ഓരോ ദിവസത്തിനും 250 രൂപ നിരക്കിലായിരിക്കും പിഴ. സേവനം ലഭിച്ചില്ലെങ്കിലോ അപേക്ഷ നിരസിക്കുകയാണെങ്കിലോ നിശ്ചിത ഫീസടച്ച് 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാം. ഇതിനായി രണ്ട് അപ്പലേറ്റ് അതോറിറ്റികളുണ്ടാകും. ആദ്യം ഒന്നാം അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. അവരുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ രണ്ടാം അതോറിറ്റിയെ സമീപിക്കാം. വീഴ്ചയുണ്ടായെന്ന് രണ്ടാം അതോറിറ്റിക്ക് ബോധ്യപ്പെട്ടാല്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനും ഒന്നാം അതോറിറ്റിക്കുമെതിരെ വകുപ്പുതല ശിക്ഷാനടപടിക്ക് ശിപാര്‍ശ ചെയ്യാം. ഈ ബില്‍ പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ് സംബന്ധിച്ച വ്യവഹാരമോ അപേക്ഷയോ മറ്റു നടപടിയോ സിവില്‍കോടതിയുടെ പരിഗണനയില്‍ വരില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.മലപ്പുറം: ജൂലൈ 23ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന സേവനാവകാശ ബില്‍ നിയമമാകുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് കൈപ്പറ്റ് രശീതി നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമാകും.
പരാതികള്‍, അപേക്ഷകള്‍, നിവേദനങ്ങള്‍ എന്നിവക്ക് അപ്പോള്‍തന്നെ രശീതി നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ടെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളടക്കം ചുരുക്കം ചില ഓഫിസുകളേ പാലിച്ചിരുന്നുള്ളൂ.
പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രശീതി നല്‍കണമെന്ന് മാത്രമല്ല, രശീതിയുടെ ഘടനയും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയില്‍ ഉന്നയിച്ച വിഷയം രശീതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇക്കാര്യം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവ് വഴി നിര്‍ദേശിച്ചിരുന്നു. 'ഈ ഓഫിസില്‍ പൊതുജനങ്ങള്‍ നല്‍കുന്ന പരാതി/നിവേദനം/അപേക്ഷ എന്നിവക്ക് അവ കിട്ടിയാലുടന്‍ രശീതി നല്‍കുന്നതാണ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രശീതി യഥാസമയം ലഭിക്കാത്തപക്ഷം താഴെ പറയുന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെടേണ്ടതാണ്' എന്ന നിര്‍ദേശം എല്ലാ ഓഫിസുകളിലും പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം.
മിക്ക ഓഫിസുകളിലും രശീതി നല്‍കുന്നില്ലെന്ന് മാത്രമല്ല, ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. തപാല്‍ വഴി നല്‍കുന്ന അപേക്ഷകളുടെ കൂടെ പോസ്റ്റ് കവറോ, കാര്‍ഡോ വെച്ചാല്‍ രശീതി അയച്ചുകൊടുക്കണമെന്ന നിര്‍ദേശവും നിലവിലുണ്ട്. വില്ലേജ് ഓഫിസുകളില്‍ നല്‍കുന്ന അപേക്ഷകളില്‍തന്നെ കൈപ്പറ്റ് രശീതി നല്‍കാന്‍ സൗകര്യമുണ്ടെങ്കിലും ലഭിക്കാത്ത സ്ഥിതിയാണ്. ഇതിനാല്‍, അപേക്ഷ കാണാനില്ലെന്ന് പറഞ്ഞാലും കാലതാമസം വരുത്തിയാലും പരാതിപ്പെടാന്‍ തെളിവുണ്ടാകില്ല.
ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ സേവനാവകാശ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. പുതിയ നിയമപ്രകാരം നിര്‍ദിഷ്ട സേവനം നിശ്ചിത ദിവസത്തിനകം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ അപ്പലറ്റ് അതോറിറ്റിക്ക് പരാതിനല്‍കാം.
സേവനം നല്‍കുന്നത് വൈകിയാല്‍ ഓരോ ദിവസത്തിനും പിഴയും നല്‍കേണ്ടി വരും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത