സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കീപീഡിയയുടെ മലയാളം എഡിഷന്‍ 25,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ജൂലൈ 23 നാണ് മലയാളം വിക്കീപീഡിയ 25,000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 2002 ഡിസംബര്‍ 21ന് ആരംഭിച്ച മലയാളം വിക്കീപീഡിയ പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വര്‍ഷമാണ് ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.
മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37,000 ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് 100 പേര്‍ മാത്രമാണ് മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ വിക്കീപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ആറാമത്തെ വിക്കീപീഡിയ ആണ് നമ്മുടെ മലയാളം. തെലുങ്ക്, മറാഠി, തമിഴ്, ബിഷ്ണുപ്രിയ മണിപ്പൂരി എന്നിവ മലയാളത്തിനു മുമ്പേ 25,000 ലേഖനങ്ങല്‍ എന്ന കടമ്പ കടന്നവയാണ്. എങ്കിലും ലേഖനങ്ങളുടെ ആധികാരികതയിലും ഗുണനിലവാരത്തിലും മറ്റു ഇന്ത്യന്‍ എഡിഷനുകളെക്കാള്‍ മലയാളം പീഡിയ വളരെയേറെ മുമ്പിലാണ്. സാധാരണ വലിപ്പത്തില്‍ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കില്‍ അര ലക്ഷം താളുകളെങ്കിലും വേണ്ടി വരുന്ന ഈ വിജ്ഞാന സാഗരം പരിപൂര്‍ണ്ണമായും സൗജന്യമായി ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മലയാളം വിക്കിപ്പീഡിയ സന്ദർശിക്കൂ. ആർക്കും വിക്കിപ്പീഡിയയുടെ വളർച്ചയിൽ പങ്കാളിയാകാം. http://ml.wikipedia.org/
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!