കൊച്ചി: ബി. എസ്. എന്‍. എല്‍. അധികൃതര്‍ സാധാരണ ഗതിയില്‍ മൊബൈല്‍ ഫോണിന്റെ കോള്‍ ലിസ്റ്റ് നല്‍കുന്നത് ഫോണിന്റെ ഉടമയുടെ അപേക്ഷയില്‍ മാത്രം. മറ്റാരെങ്കിലും വിവരാവകാശ നിയമപ്രകാരം ഏതെങ്കിലും ഫോണിന്റെ കോള്‍ ലിസ്റ്റ് ആവശ്യപ്പട്ടാല്‍ ഫോണിന്റെ ഉടമയുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ വിവരം നല്‍കാവൂ എന്നും ബി.എസ്.എന്‍.എല്‍ ചട്ടമുണ്ട്.
ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഡി. വൈ. എസ്. പി. യുടെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ചോര്‍ന്നത് കഴിഞ്ഞ ദിവസം ഏറെ വിവാദമായിരുന്നു.
പതിവിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കുള്ള ഫോണ്‍ ബില്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയരുമ്പോഴാണ് സാധാരണ ഗതിയില്‍ ഫോണ്‍ ഉടമ കോള്‍ ലിസ്റ്റ് ആവശ്യപ്പെടുന്നത്. വിവരാവകാശ നിയമപ്രകാരം മറ്റാരെങ്കിലും കോള്‍ ലിസ്റ്റ് ആവശ്യപ്പെട്ടാല്‍ അത് മുന്നാം കക്ഷിയെക്കുറിച്ചുള്ള വിവരം എന്ന നിലയിലാണ് ഉടമയുടെ അനുമതി തേടുന്നത്. ഇത്തരത്തില്‍ സ്വകാര്യ വിവരമായി പരിഗണിക്കുന്ന കോള്‍ ലിസ്റ്റിന്റെ വിവരങ്ങള്‍ പത്രത്തില്‍ വന്നതാണ് ചോദ്യം ചെയ്യപ്പട്ടിട്ടുള്ളത്. ഇത് പ്രധാനപ്പെട്ട കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥന്റെ ഔദ്യാഗിക ഫോണിന്‍േറതായത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഉടമയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലും മറ്റും കോള്‍ ലിസ്റ്റ് നല്‍കുമ്പോള്‍ ഫോണ്‍വിളികളുടെ എണ്ണം, അത് ഏതൊക്കെ നമ്പറിലേക്ക്, ഏത് സമയത്ത്, എത്ര സമയം എന്ന് മാത്രമേ അറിയാന്‍ സാധിക്കുയുള്ളു. സംസാരം എന്തായിരുന്നു എന്ന് റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ല. എന്നാല്‍ എസ്. എം. എസ്. സന്ദേശങ്ങളുടെ ഉള്ളടക്കം ഈ പട്ടികയില്‍ നിന്ന് അറിയാനാകും. ഔദ്യോഗികമായാലും അനധികൃതമായാലും പാസ്‌വേഡ് കീ ഉള്ളവര്‍ക്ക് മാത്രമേ ഈ പട്ടിക എടുക്കാനാകൂ. കസ്റ്റമര്‍ കെയര്‍ ആവശ്യങ്ങള്‍ക്കായി പാസ് വേര്‍ഡ് ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെങ്കില്‍ പോലും ഫോണിന്റെ വിവരം പുറത്തു നല്‍കണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി ആവശ്യമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!