തൊടുപുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ടൈപ്പ്‌റൈറ്ററുകളുടെ 'ടിക് ടിക്' ശബ്ദം നിലയ്ക്കുന്നു. ഒപ്പം ഒരുവിഭാഗം ജീവനക്കാരും സംസ്ഥാന സര്‍വീസില്‍നിന്ന് അപ്രത്യക്ഷരാകും. സ്റ്റേഷനറി വകുപ്പിലെ ടൈപ്പ്‌റൈറ്റിങ് മെക്കാനിക്കുകളാണ് പിന്‍ഗാമികളില്ലാതെ പടിയിറങ്ങുന്നത്. ഓഫീസുകളിലെ ടൈപ്പ്‌റൈറ്ററുകളുടെ കേടുപാടുകള്‍ പരിഹരിക്കുക എന്നതാണ് മെക്കാനിക്കുകളുടെ ചുമതല.
ജില്ലയില്‍ ഒരു മെക്കാനിക്ക് വീതമാണ് സംസ്ഥാനത്തുള്ളത്. കൂടാതെ ഹൈക്കോടതി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലും മെക്കാനിക്കുകള്‍ ഉണ്ട്. സെക്കന്‍ഡ് ഗ്രേഡ്, ഫസ്റ്റ് ഗ്രേഡ്, ഹയര്‍ഗ്രേഡ്, മെക്കാനിക്കല്‍ ഫോര്‍മാന്‍, ചീഫ് ഫോര്‍മാന്‍ എന്നിങ്ങനെയാണ് മെക്കാനിക്കുകളുടെ ഗ്രേഡുകള്‍. 2002 മുതല്‍ ഈ വിഭാഗത്തില്‍ നിയമനങ്ങള്‍ നടക്കാത്തതിനാല്‍ നിലവില്‍ സെക്കന്‍ഡ് ഗ്രേഡ് മെക്കാനിക്കുകള്‍ സംസ്ഥാനത്തില്ല. ഫസ്റ്റ് ഗ്രേഡില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ഈ വര്‍ഷം ഹയര്‍ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെടുന്നതോടെ ഈ വിഭാഗവും തുടച്ചുമാറ്റപ്പെടും.ജില്ലാ അടിസ്ഥാനത്തില്‍ ടൈപ്പ് റൈറ്ററുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതല ഹയര്‍ ഗ്രേഡ് മെക്കാനിക്കുകള്‍ക്കാണ്. നിലവില്‍ ഈ വിഭാഗത്തില്‍ 11 പേരാണുള്ളത്. മൂന്നുപേര്‍ മെക്കാനിക്കല്‍ ഫോര്‍മാനും ചീഫ് ഫോര്‍മാനുമായി പ്രൊമോഷനാകുന്നതോടെ ഇതും എട്ടുപേരായി ചുരുങ്ങും. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിലവില്‍ ഈ തസ്തികയില്‍ ആളില്ല. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലുള്ളവരാണ് പ്രൊമോഷനുവേണ്ടി കാത്തിരിക്കുന്നത്. ഇവര്‍ക്ക് ജോലിക്കയറ്റം ലഭിക്കുന്നതോടെ മറ്റ് ജില്ലകളിലെ ഹയര്‍ഗ്രേഡ് മെക്കാനിക്കുകള്‍ക്ക് അധികച്ചുമതല ലഭിക്കും. മെക്കാനിക്കുകള്‍ ഇല്ലാതാകുന്നുവെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലെ ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികകള്‍ തുടുരും. ടൈപ്പിസ്റ്റിന്റെ പി.എസ്.സി. റാങ്ക്‌ലിസ്റ്റ് മിക്ക ജില്ലകളിലും നിലവിലുണ്ട്. എന്നാല്‍, ടൈപ്പ്‌റൈറ്ററുകളുടെ കേടുപാടുകള്‍ പരിഹരിക്കപ്പെടാതാവുകയും പൂര്‍ണമായ കമ്പ്യൂട്ടര്‍വത്കരണം നടപ്പാവുകയും ചെയ്യുന്നതോടെ ഈ തസ്തികകളും സ്വാഭാവികമായി ഇല്ലാതാവും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!