അബുദബി: ദുബായിലെ ജെബെല്‍ അലി തുറമുഖത്തിനടുത്ത് യുഎസ് നാവികരുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളി മരിച്ച സംഭവത്തില്‍ യുഎഇ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശിയായ ശേഖറിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മുന്നറിയിപ്പൊന്നും കൂടാതെയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടിനു നേര്‍ക്ക് യുഎസ് നാവികര്‍ വെടിവച്ചത്. വെടിവയ്‌പില്‍ മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കു പറ്റുകയും ചെയ്‌തിരുന്നു.രാമനാഥപുരം സ്വദേശികളായ പന്‍പുവന്‍, മുരുഗന്‍, മുനിരാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബോട്ടില്‍ രണ്ട് യുഎഇക്കാരും ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യുഎസിനോടും യുഎഇയോടും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ നാന്‍സി പവല്‍ സംഭവത്തില്‍ ഖേദമറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!