ദില്ലി: സ്‌പെക്ട്രത്തിന്റെ അടിസ്ഥാനവില 14000കോടി രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മൊബൈല്‍ ഫോണ്‍നിരക്കുകള്‍ കൂട്ടുമെന്ന് സൂചന.മന്ത്രിസഭാ തീരുമാനം മേഖലയെ തളര്‍ത്തുമെന്ന് ജിഎസ്എം ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎഐ അറിയിച്ചു. മിനിറ്റിന് 30 പൈസയുടെയെങ്കിലും വര്‍ധനവ് വരുത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ഭാരതി എയര്‍ടെല്ലും വോഡാഫോണും ഐഡിയയും ഉള്‍പ്പെട്ട കൂട്ടായ്മ വ്യക്തമാക്കി.പുതിയ തീരുമാനത്തോടെ 320000 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുന്നത്. തീര്‍ച്ചയായും ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ല-സിഡിഎംഎ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ എയുഎസ്പിഐ അറിയിച്ചു.2008ല്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ അനുവദിച്ച 122ഓളം ലൈസന്‍സുകള്‍ റദ്ദാക്കാനും പുതിയ ലേലം നടത്താനും സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. പുതിയ ലേലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന തുക കൂടുതലാണെന്ന വാദമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉന്നയിക്കുന്നത്. യൂനിനോര്‍, എംടിഎസ് പോലുള്ള കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് എത്രയും വേഗം ലേലം പൂര്‍ത്തിയാകേണ്ടതുണ്ട്.കൂടാതെ ഓരോ സ്‌പെക്ട്രത്തിലെയും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു മുതല്‍ എട്ടുശതമാനം വരെ ലെവി ചുമത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!