കാസര്‍കോട്:ഉടമസ്ഥാവകാശമില്ലാതെയും താമസിക്കുന്ന കെട്ടിടം അധികൃതമാണോ അനധികൃതമാണോ എന്ന് പരിശോധിക്കാതെയും താത്കാലിക താമസ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. നിര്‍മാണചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ട നൂറ് ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങള്‍ക്കാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കുക.റേഷന്‍ കാര്‍ഡ്,വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍,
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ എന്നീ കാര്യങ്ങള്‍ക്കുവേണ്ടി താത്കാലിക താമസ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉത്തരവായത്.എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തിന്റെ കൈവശാവകാശത്തിനോ ഉടമസ്ഥാവകാശത്തിനോ അര്‍ഹതയുണ്ടായിരിക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.കെട്ടിട നമ്പര്‍ കിട്ടാത്തതിനാല്‍ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ പരാതികള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും ജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ഉത്തരവായത്.
(courtesy:mathrubhumi.com/)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!