സംസ്ഥാനത്തെ ഹോട്ടലുകളെ വൃത്തിയും വെടിപ്പുമുള്ളതാക്കാന്‍ ഭക്‍ഷ്യ വകുപ്പിന്റെ തീവ്ര ശ്രമം. വൃത്തി ഹീനമായ ഹോട്ടലുകള്‍ പൂട്ടിക്കുന്നതിന് പുറമേ ഇത്തരം ഹോട്ടലുകളുടെ ഫോട്ടോയെടുത്ത് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും ഭക്‍ഷ്യസുരക്ഷാ വകുപ്പ് പദ്ധതിയിടുന്നു.
ഭക്‍ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്സൈറ്റിലാണ് ഇത്തരം ഹോട്ടലുകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുക.ഏതൊക്കെ കാരണങ്ങളിലാണ് ഹോട്ടലുകള്‍ പൂട്ടിക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളായിരിക്കും വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക. ഹോട്ടലുകളുടെ പോരായ്മകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും തുറക്കുകയാണെങ്കില്‍ ആ ചിത്രങ്ങളും വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് ഹോട്ടലുകളെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകും. ഭക്‍ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. റെയ്ഡുകള്‍ പകര്‍ത്താന്‍ ഭക്‍ഷ്യ സുരക്ഷ ഓഫിസുകള്‍ക്കു മെഡിക്കല്‍ കോര്‍പറേഷന്‍ വഴി ക്യാമറകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.
ഭക്‍ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
1. ഹോട്ടലുകളില്‍ പാചകം ചെയ്യാനും വെള്ളം നിറയ്ക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്ക് ഐഎസ്‌ഐ നിലവാരം ഉറപ്പാക്കണം.
2. അടുക്കള ജോലിക്കാര്‍ കയ്യുറയും യൂണിഫോമും തൊപ്പിയും ധരിക്കണം. 3. വേവിക്കാത്ത ഭക്‍ഷ്യ വസ്‌തുക്കള്‍ പ്രത്യേകം സൂക്ഷിക്കണം. 4. വിളമ്പാനും ഭക്ഷണം കഴിക്കാനുമുള്ള പാത്രങ്ങള്‍ റാക്കുകളില്‍ അടുക്കി വയ്ക്കണം. 5. ഇറച്ചി സൂക്ഷിക്കേണ്ടത് മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 22 ഡിഗ്രി സെല്‍ഷ്യസ് വരെ ശീതീകരണ ശേഷിയുള്ള ഫ്രീസറുകളിലാണ്. 6. അടുക്കളയുടെ തറയും അരഭിത്തി വരെയും ടയില്‍ ഒട്ടിക്കണം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!ഭക്‍ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
1. ഹോട്ടലുകളില്‍ പാചകം ചെയ്യാനും വെള്ളം നിറയ്ക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്ക് ഐഎസ്‌ഐ നിലവാരം ഉറപ്പാക്കണം.
2. അടുക്കള ജോലിക്കാര്‍ കയ്യുറയും യൂണിഫോമും തൊപ്പിയും ധരിക്കണം. 3. വേവിക്കാത്ത ഭക്‍ഷ്യ വസ്‌തുക്കള്‍ പ്രത്യേകം സൂക്ഷിക്കണം. 4. വിളമ്പാനും ഭക്ഷണം കഴിക്കാനുമുള്ള പാത്രങ്ങള്‍ റാക്കുകളില്‍ അടുക്കി വയ്ക്കണം. 5. ഇറച്ചി സൂക്ഷിക്കേണ്ടത് മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 22 ഡിഗ്രി സെല്‍ഷ്യസ് വരെ ശീതീകരണ ശേഷിയുള്ള ഫ്രീസറുകളിലാണ്. 6. അടുക്കളയുടെ തറയും അരഭിത്തി വരെയും ടയില്‍ ഒട്ടിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!