തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളും മറ്റ് സര്‍ക്കാര്‍ ധനസഹായങ്ങളും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എ.പി.എല്‍ വിഭാഗത്തിനുള്ള റേഷന്‍ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് വികലാംഗര്‍ക്കും അഗതികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും അടക്കം പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്ന ഉത്തരവ്.
എ.പി.എല്‍ വിഭാഗത്തിനുള്ള റേഷന്‍ സബസ്സിഡി ബാങ്കിലൂടെയാക്കുന്നത് കരിഞ്ചന്ത തടയാനുള്ള നടപടിയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാല്‍, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായിരുന്നു ഇതെന്നാണ് ആരോപണം. ക്ഷേമപെന്‍ഷനുകളും മറ്റ് സര്‍ക്കാര്‍ ധനസഹായങ്ങളും 2013 ഏപ്രില്‍ മുതല്‍ യു.ഐ.ഡി നമ്പര്‍ (ആധാര്‍) ഉപയോഗപ്പെടുത്തി ഇ-പേമെന്‍റ് അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ ക്ഷേമ പെന്‍ഷനുകളുടെയും മറ്റ് ധനസഹായങ്ങളുടെയും നിലവിലുള്ള വിതരണ രീതി ഉപേക്ഷിക്കും. 2
012 ഡിസംബര്‍ 31 നകം എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും മറ്റ് ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളും ബന്ധപ്പെട്ട അക്ഷയ/കെല്‍¤്രടാണ്‍ എന്നിവയില്‍ ഏതെങ്കിലും ഏജന്‍സിയെ സമീപിച്ച് ആധാര്‍ (യു.ഐ. ഡി) പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ആധാര്‍ നമ്പര്‍ എടുക്കുന്നതിന് അക്ഷയ/കെല്‍¤്രടാണ്‍ തുടങ്ങിയ ഏജന്‍സികളെ സമീപിക്കുന്ന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പെന്‍ഷന്‍ നമ്പര്‍ അറിയിക്കുന്നതിനായി ഏറ്റവും ഒടുവില്‍ തങ്ങള്‍ക്ക് ലഭ്യമായ മണി ഓര്‍ഡര്‍ കൂപ്പണ്‍ കൂടി ഹാജരാക്കണമെന്നും പറയുന്നു.
(courtesy:madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!