[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, നവംബർ 06, 2012

റാഗിംഗ്; പരാതിപ്പെടാന്‍ വെബ്‌സൈറ്റ് !!


റാഗിംഗ് വിരുദ്ധ നിലപാട് കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ട് ഭാരതസര്‍ക്കാറിന്റെ റാഗിംഗ് വിരുദ്ധ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍ സൈറ്റ് ഉദ്ഘാടനം ചെയ്തു.www.antiragging.in എന്ന വെബ്‌സൈറ്റിലൂടെ ഇനി മുതല്‍ വിവിധ യൂണിവേഴ്‌സിറ്റി, കോളേജുകള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റാഗിംഗ് സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. യുജിസിയ്ക്കാണ് ഈ വെബ്‌സൈറ്റിന്റെ ചുമതല.
2009ല്‍ ഹിമാചല്‍ പ്രദേശിലെ മെഡിക്കല്‍ കോളേജില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട അമന്‍ സത്യ കച്രൂവിന്റെ പേരിലുള്ള ട്രസ്റ്റാണ് ഈ വെബ്‌സൈറ്റ് നിര്‍മ്മാണത്തിന് പിന്നില്‍. രാജേന്ദ്ര കച്‌റൂവാണ് അമന്റെ പിതാവ്.
റാഗിംഗ് വിരുദ്ധ വെബ്‌സൈറ്റിന് രൂപം നല്‍കാന്‍ 2009ല്‍ സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിരുന്നതായി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കപില്‍ സിബല്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മനോവീര്യം കെടുത്തുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന റാഗിംഗ് കുറ്റകരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാം അല്ലെങ്കില്‍ 18001805522 എന്ന നമ്പറിലേക്ക് വിളിച്ചും പരാതിപ്പെടാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പറാണിത്. പരാതി പരിശോധിച്ച ശേഷം അവ ഗൗരതരമാണെങ്കിലും ഉടന്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും സ്ഥാപനത്തിന്റെ തലവനും മജിസ്‌ട്രേറ്റിനും കൈമാറുമെന്ന് യുജിസി ആക്റ്റിംഗ് ചെയര്‍മാന്‍ വേദ് പ്രകാശ് പറഞ്ഞു.
പരാതി സമര്‍പ്പിച്ച് അരമണിക്കൂറിനകം പ്രതികരണം അറിയിക്കാന്‍ വെബ്‌സൈറ്റിനാകുമെന്ന് രാജേന്ദ്ര കച്‌റൂ പറഞ്ഞു. പരാതി കിട്ടിയ ഉടനെ കോളേജ് അധികൃതരുമായി ബന്ധപ്പെടുമെന്നും അവരുമായി ഫലപ്രദമായ ഇടപെടല്‍ സാധിച്ചില്ലെങ്കില്‍ പൊലീസുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 40,000 കോളേജുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. അവയുടെ ഡാറ്റാ ബേസുകള്‍ സൈറ്റിന്റെ പ്രവര്‍ത്തനത്തിനായി തയ്യാറാക്കുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ സ്റ്റാറ്റസും സൈറ്റിലൂടെ അറിയാന്‍ സാധിക്കും.


(courtesy:malayalam.oneindia.in)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത