നിങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി ഓഫീസിലെത്തി. അത്യാവശ്യമായി ഒരു ക്ലയന്റിനെ വിളിയ്ക്കണം. നോക്കുമ്പോള്‍ ഫോണ്‍ എടുത്തിട്ടില്ല. ആ ഫോണിലാണ് ക്ലയന്റിന്റെ നമ്പരുള്ളത്. എന്ത് ചെയ്യും. വന്ദനം സിനിമയുടെ ക്ലൈമാക്‌സ് പോലെയുള്ള വെപ്രാളങ്ങളിലേയ്‌ക്കൊക്കെ ചിന്തിയ്ക്കാന്‍ വരട്ടെ. നിങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന്് മറ്റൊരു ഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലിരിയ്ക്കുന്ന ഫോണില്‍ നിന്നും ഒരു ചാത്തനെയും വിടാതെ വേണ്ട നമ്പര്‍ എടുക്കാന്‍ സാധിയ്ക്കും. അതാണ് അഗസ്ത്യ എന്ന ആപ്ലിക്കേഷന്റെ മായാജാലം. ഈ കിടിലന്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണിനെ കേവലം എസ് എം എസ് ഉപയോഗിച്ച് നിയന്ത്രിയ്ക്കാനാകും. മാത്രമല്ല ഫോണിലെ കോണ്ടാക്റ്റുകള്‍, അവസാനത്തെ 5 കോളുകള്‍, അവസാനത്തെ 5 റിസീവ്ഡ് എസ് എം എസ്സുകള്‍ തുടങ്ങിയവയും ഇത്തരത്തില്‍ എവിടെയിരുന്നും അറിയാന്‍ സാധിയ്ക്കും.
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ അഗസ്ത്യ ഉപയോഗിച്ച് നിയന്ത്രിയ്ക്കാന്‍ അയയ്‌ക്കേണ്ട എസ് എം എസ്സുകള്‍
- ഫോണ്‍ സൈലന്റ് മോഡിലാക്കാന്‍- SILENT
- സൈലന്റ് മോഡ് മാറ്റാന്‍ – RINGER
- ഫോണിന്റെ IMEI നമ്പര്‍ അറിയാന്‍- IMEI
- അവസാനത്തെ 5 കോള്‍ വിവരങ്ങള്‍ അറിയാന്‍ – LAST CALLS
- ഫോണിലെ കോണ്ടാക്ടുകള്‍ അറിയാന്‍ – <CONTACT>
എങ്ങനെ അഗസ്ത്യ ഉപയോഗിയ്ക്കാം ?
- ഗൂഗിള്‍ പ്ലേയില്‍ നിന്നും അഗസ്ത്യ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
- ആപ്ലിക്കേഷന്‍ തുറന്ന് അതില്‍ അക്കൗണ്ട് ഉണ്ടാക്കുക
- ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ ഫോണിലെ കോണ്ടാക്ടുകള്‍ മുഴുവന്‍ ആപ്ലിക്കേഷന്‍ അതിന്റെ അഡ്രസ്സ് ബുക്കിലേയ്ക്ക് സേവ് ചെയ്യും. നിങ്ങള്‍ ഏതെങ്കിലും നമ്പര്‍ അറിയാനായി മറ്റൊരു ഫോണില്‍ നിന്നും നിങ്ങളുടെ ഫോണിലേയ്ക്ക് എസ് എം എസ് അയയ്ക്കുമ്പോള്‍ ഈ സേവ് ചെയ്യപ്പെട്ട കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട കോണ്ടാക്റ്റ് വിവരങ്ങള്‍, ഈ ആപ്ലിക്കേഷന്‍ മറുപടിയായി അയച്ചു തരും.
ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിയ്ക്കും.
ഇനി മുതല്‍ ഫോണ്‍ മറന്നാലും നോ പ്രോബ്‌ളം, സൈലന്റാക്കിയില്ലെങ്കിലും നോ പ്രോബ്ലം… അഗസ്ത്യ ഉണ്ടല്ലോ..
(courtesy:malayalam.oneindia.)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!