[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, നവംബർ 06, 2012

നഷ്ടപ്പെട്ട മൊബൈല്‍ ഐ എം ഇ ഐ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താം !!


മൊബൈല്‍ഫോണിനെ സംബന്ധിച്ചിടത്തോളം ഐ എം ഇ ഐ നമ്പര്‍ വളരെ വിലപ്പെട്ടതാണ്.  ഇന്റര്‍നാഷനല്‍ എക്വിപ്മെന്റ്  ഐഡന്റിറ്റി നമ്പര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഐ എം ഇ ഐ .ഇതൊരു 15  അക്ക സംഖ്യയാണ് .മൊബൈല്‍ ഫോണിന്റെ ബാറ്ററി കമ്പാര്‍ട്ട്മെന്റിലാണ്  സാധാരണ ഇതിന്റെ സ്ഥാനം. *#06 #  എന്ന് ടൈപ്പ് ചെയ്താല്‍ ഫോണില്‍ ഈ നമ്പര്‍ അറിയാനാകും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താനും ഈ നമ്പര്‍ ഉപയോഗിക്കാം.
ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ഒരു രാജ്യത്ത് അതിനെ ബ്ലോക്ക് ചെയ്യാനും  ഈ നമ്പര്‍ വഴി സാധ്യമാണ്. നഷ്ടപ്പെട്ട ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ സെല്ലുലാര്‍ ഓപ്പറേറ്റര്‍ അത് ബ്ലാക്ക് ലിസ്റ്റ് ഡാറ്റാ ബെയ്സിലേക്ക് ചേര്‍ക്കും. അതോടു കൂടി മോഷ്ടിച്ച ആള്‍ക്ക് ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിയ്ക്കാതാകും. മാത്രമല്ല ജി പി എസ് സാങ്കേതിക വിദ്യയിലൂടെ ഈ നമ്പര്‍ ഉപയോഗിച്ച് ഫോണുള്ള സ്ഥലവും കണ്ടെത്താനാകും. അങ്ങനെ നിങ്ങളുടെ ഫോണിനെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിയ്ക്കും.
ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ രെജിസ്റ്റര്‍ ചെയ്‌താല്‍, നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കണ്ടെത്തല്‍ കൂടുതല്‍ എളുപ്പമാകും. ഓണ്‍ ലൈനായി നിങ്ങള്‍ക്ക് രെജിസ്റ്റര്‍ ചെയ്യാം.  http://www.trackimei.com/
അപ്പോള്‍ ഇനി ഫോണ്‍ പോയി എന്നും പറഞ്ഞു വിഷമിക്കേണ്ട. പോകുന്നതിനു മുന്‍പേ കണ്ടെത്താനുള്ള വഴികള്‍ ഒരുക്കി വയ്ക്കാനാകും. ഐ എം ഇ ഐ ആരാ മോന്‍…അല്ലെ..



(COURTESY:Malayalam.oneindia.in)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത