[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, നവംബർ 13, 2012

സ്കൂള്‍ പഠനത്തിനായി ഇനി വെബ്‌ പോര്ടലും !!


തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വെബ്പോര്‍ട്ടല്‍ അധിഷ്ഠിത പഠനം സാധ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് രൂപം നല്‍കിയ ലേണിങ് വെബ്പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി. മണക്കാട് ഗവ.ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസവകുപ്പിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കും ആധുനിക മുഖം നല്‍കാനുള്ള ആദ്യഘട്ടമാണ് എസ്.ഐ.ഇ.ടി വെബ്പോര്‍ട്ടലിലൂടെ യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലാദ്യമായാണ് ഇത്തരം സംവിധാനം. ആയാസരഹിതവും രസകരവുമായ പഠനം ഉറപ്പ് നല്‍കുന്ന വെബ്പോര്‍ട്ടല്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
എസ്.ഐ.ഇ.ടി ഡയറക്ടര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എസ്.എസ്.എ ഡയറക്ടര്‍ ഇന്‍ചാര്‍ജ് എല്‍. രാജന്‍, എന്‍.ഐ.സി പ്രോഗ്രാം ഓഫിസര്‍ ഇന്ദുശേഖര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. അജിത്കുമാര്‍ സ്വാഗതവും ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ ടെക്നോളജിയാണ് സൈറ്റ് രൂപകല്‍പന ചെയ്തത്. വിലാസം: www.sietkerala. gov.in
വിദ്യാര്‍ഥികളുടെ അഭിരുചി, താല്‍പര്യം, വ്യക്തിത്വ സവിശേഷത, മനോഭാവം എന്നിവ ശാസ്ത്രീയമായി കണ്ടെത്താനുള്ള ഓണ്‍ലൈന്‍ അഭിരുചി പരീക്ഷാ സംവിധാനവും പോര്‍ട്ടലിലുണ്ട്.
അനുയോജ്യ ഉപരിപഠന മേഖലയും തൊഴില്‍ മേഖലയും തെരഞ്ഞെടുക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് പരീക്ഷയുടെ ലക്ഷ്യം. 
ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ പഠനം സാധ്യമാകും. കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസ് വിദ്യാര്‍ഥികള്‍ക്കും പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താം. എട്ടുമുതല്‍ പ്ളസ് ടുവരെ ക്ളാസുകളിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ ഇന്‍ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളും വി.എച്ച്.എസ്.ഇയുടെ അഗ്രികള്‍ചര്‍, ക്ളോത്തിങ് ആന്‍ഡ് എംബ്രോയ്ഡറി, സിവില്‍ കണ്‍സ്ട്രക്ഷന്‍, ഡൊമസ്റ്റിക് നഴ്സിങ്, ഓഫിസ് സെക്രട്ടറിഷിപ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ എന്നീ വിഷയങ്ങളുടെ ഇന്‍ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുമാണ് പോര്‍ട്ടലിലുള്ളത്.


(courtesy:madhyamam.)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത