[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വെള്ളിയാഴ്‌ച, ഒക്‌ടോബർ 17, 2014

ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ തട്ടിപ്പുകള്‍ അനവധി !!

ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ തട്ടിപ്പുകള്‍ അനവധി
മാര്‍ക്കറ്റില്‍ 500 രൂപ വിലയുള്ള സ്പൈ കാമറ പെന്‍ തട്ടിപ്പു സൈറ്റില്‍ വില്‍ക്കുന്നത് 1200 രൂപക്ക്
കോഴിക്കോട്: വിലക്കുറവിന്‍െറ പേര് പറഞ്ഞ് പ്രതിദിനം ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വിവിധതരം തട്ടിപ്പുകള്‍ വ്യപകമാകുന്നു. നിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കുക, കേടായവക്ക് പണം മടക്കി നല്‍കാതിരിക്കുക, 80 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വഞ്ചിക്കുക തുടങ്ങി പലതരം തട്ടിപ്പുകളാണ് ഇതുവരെ നടന്നിരുന്നതെങ്കില്‍, ഇപ്പോള്‍ ഉപഭോക്താവ് അറിയാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്ന രീതിയും ചില കമ്പനികള്‍ പരീക്ഷിച്ച് തുടങ്ങി. പൊലീസില്‍ പരാതിപ്പെട്ടാല്‍ നടപടി ഉണ്ടാവാത്തതും, സൈറ്റുകളുടെ മേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാത്തതും കമ്പനികളുടെ ആസ്ഥാനം കണ്ടുപിടിക്കാന്‍ കഴിയാത്തതുമാണ് ഓണ്‍ലൈന്‍ പര്‍ച്ചേസ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം.
naaptol.com, shopclues, chawla auto spares തുടങ്ങി ചില സൈറ്റുകളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് വിലക്ക് ഉല്‍പന്നങ്ങള്‍ വാഗ്ദാനംചെയ്താണ് തട്ടിപ്പ്. നാപ്ടോള്‍ സൈറ്റിലെ പരസ്യം കണ്ട് 3500 രൂപക്ക് വിഡിയോ കാമറ വാങ്ങിയ നൂറുകണക്കിനാളുകളാണ് കബളിപ്പിക്കപ്പെട്ടത്. ഈ ലോക്കല്‍ നിര്‍മിത കാമറക്ക് ഗുണനിലവാരം ഇല്ളെന്ന് മാത്രമല്ല, 2500 രൂപക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മാര്‍ക്കറ്റില്‍ 500 രൂപ വിലയുള്ള സ്പൈ കാമറ പെന്‍, ഇതേ സൈറ്റ് ‘വിലക്കുറവി’ല്‍ വില്‍ക്കുന്നത് 1200 രൂപക്കാണ്. ബുള്ളറ്റ് മോട്ടോര്‍ സൈക്ക്ളിന്‍െറ എല്ലാത്തരം പാര്‍ട്സുകളും വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നതാണ് ഡല്‍ഹി കരോള്‍ബാഗ് ആസ്ഥാനമായ ചൗള ഓട്ടോ സ്പെയേഴ്സ്. സൈറ്റില്‍ വിദേശ ഉല്‍പന്നങ്ങളുടെ ചിത്രം നല്‍കിയാണ് ഇവരുടെ തട്ടിപ്പ്. 1200 രൂപ നല്‍കി ഈ സൈറ്റ് മുഖേന ബ്രിട്ടീഷ് മിലിട്ടറിമോഡല്‍ ഹെല്‍മറ്റ് വാങ്ങിയ കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത് റോഡരികില്‍ 200 രൂപക്ക് ലഭിക്കുന്ന ചട്ടിത്തൊപ്പിയാണ്.
rediff.com എന്ന ബിസിനസ് സൈറ്റിലെ പരസ്യം കണ്ട് മൂന്ന് ലിനന്‍ ഷര്‍ട്ടുകള്‍ വാങ്ങിയ മറ്റൊരാള്‍ക്ക് 1500 രൂപ നഷ്ടമായി. സൈറ്റില്‍ ലിനന്‍ ഷര്‍ട്ടിന്‍െറ മനോഹര ചിത്രങ്ങള്‍ കണ്ടാണ് ഇദ്ദേഹം മൂന്ന് ഷര്‍ട്ടുകളടങ്ങുന്ന കോംബോ പാക്ക് ബുക് ചെയ്തത്. കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ ലഭിച്ച പാക്കറ്റിനുള്ളില്‍ കോറത്തുണിയുടെ മൂന്ന് ഷര്‍ട്ടുകളായിരുന്നു. കമ്പനിയില്‍ പരാതിപ്പെട്ടപ്പോള്‍, ലഭിച്ച ഷര്‍ട്ടുകളുടെ ചിത്രം ഇ-മെയ്ല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ചിത്രം ലഭിച്ച ഇവര്‍ തെറ്റു സമ്മതിച്ച് പണം മടക്കി നല്‍കാമെന്ന് ഉപഭോക്താവിനെ അറിയിച്ചു. ഷര്‍ട്ടുകള്‍ പാക്ക് ചെയ്ത് കൊറിയര്‍ മുഖേന അയക്കാന്‍ വീണ്ടും 300 രൂപ ചെലവായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് പണം മടക്കിക്കിട്ടിയിട്ടില്ല.
നൂറുകണക്കിന് ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉണ്ടെങ്കിലും ആരും ഉല്‍പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നില്ല. ഡല്‍ഹി, മുംബൈ,ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലുള്ള വ്യാപാരികളുമായി കരാറുണ്ടാക്കിയാണ് സൈറ്റുകള്‍ ബിസിനസ് നടത്തുന്നത്. ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാലുടന്‍ സൈറ്റ് ഉടമ, അത് വ്യാപാരികള്‍ക്ക് കൈമാറും. കാഷ് ഓണ്‍ ഡെലിവറിയില്‍ കമ്പനിക്ക് പണം ലഭിച്ചതിനുശേഷമേ ഉല്‍പന്നത്തിന്‍െറ വില വ്യാപാരിക്ക് നല്‍കൂ.
കാഷ് ഓണ്‍ ഡെലിവറിക്ക് പകരം ചില കമ്പനികള്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ മുന്‍കൂര്‍ പണം ഈടാക്കുന്നു. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് നമ്പര്‍, കാര്‍ഡിന്‍െറ സി.വി.വി നമ്പര്‍ തുടങ്ങി സൈറ്റില്‍ ചോദിക്കുന്ന എല്ലാ വിശദാംശങ്ങളും നല്‍കുന്നവരുമുണ്ട്. ഇ-മെയ്ല്‍ മുഖേന നടത്തുന്ന ഇടപാടിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയേറെയാണ്. സി.വി.വി നമ്പര്‍ ലഭിച്ചാല്‍ അക്കൗണ്ട് ഉടമ അറിയാതെ ബാങ്കില്‍നിന്ന് ഓണ്‍ലൈനില്‍ പണം പിന്‍വലിക്കാനാവും.
ഓണ്‍ലൈന്‍ പര്‍ച്ചേസ് ലാഭകരമെങ്കിലും ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ വിദഗ്ധ ധന്യ മേനോന്‍ മുന്നറിയിപ്പ് നല്‍കുന്നൂ. എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളെയും അടച്ചാക്ഷേപിക്കാന്‍ കഴിയില്ല. ഉല്‍പന്നം മോശമെങ്കില്‍ തിരിച്ചെടുക്കുമോ,പണം മടക്കിനല്‍കുമോ തുടങ്ങി സൈറ്റിലെ ബിസിനസ് കണ്ടീഷനുകള്‍ വ്യക്തമായി വായിച്ചതിനുശേഷമേ ഇടപാട് നടത്താവൂ. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് നമ്പറോ,സി.വി.വി നമ്പറോ ആര്‍ക്കും കൈമാറരുത്. സര്‍ക്കാറിന്‍െറ നിയന്ത്രണം ഇല്ലാത്തതിനാല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനമില്ല -ധന്യ മേനോന്‍ പറഞ്ഞു.






















































































































(courtesy:madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഒക്‌ടോബർ 08, 2014

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ നഗരസഭകളില്‍ ഇനി ഓണ്‍ലൈന്‍ വഴി !!


കോഴിക്കോട്: സംസ്ഥാനത്തെ നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി. ഇതിനായി നഗരകാര്യവകുപ്പിന്‍െറയും നഗരഗ്രാമാസൂത്രണ വകുപ്പിന്‍െറയും സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ‘സങ്കേതം' എന്ന പേരില്‍ സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ‘സങ്കേത’ത്തിന്‍്റെ പ്രവര്‍ത്തനോദ്ഘാടനം നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും.

കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണചട്ടം അടിസ്ഥാനമാക്കി കെട്ടിടം രൂപകല്‍പന ചെയ്യന്നവര്‍ കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷ ഇനിമുതല്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ലൈസന്‍സ് ലഭ്യമാക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സഹായകമാവുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ ലംഘിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യന്ന അവസ്ഥ വ്യാപകമാണ്.നിര്‍മ്മാണം പൂര്‍ത്തിയായി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ഘട്ടത്തില്‍ ചട്ടലംഘനത്തിന്‍റെ പേരില്‍ അത് തടയുന്ന സ്ഥിതിയും നിലനില്‍ക്കുന്നു. സംസ്ഥാനത്ത് പല നഗരങ്ങളിലും ഇത്തരം കെട്ടിടങ്ങളുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. ചട്ടലംഘനത്തിലൂടെയുണ്ടാവുന്ന നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവരായാല്‍ പോലും നടപടി നേരിടേണ്ടിവരും. ചട്ടലംഘനം ആവര്‍ത്തിക്കാതിരിക്കാന്‍ ഈ നടപടികള്‍ ഉപകരിക്കുകയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അഴിമതി ഇല്ലാതാക്കുകയും ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്ന് നഗരകാര്യവകുപ്പ് അധിക്യതര്‍ പറഞ്ഞു. Site: 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, സെപ്റ്റംബർ 25, 2014

IMEI നമ്പറിനോട്‌ കൂടെ അറിഞ്ഞിരിക്കേണ്ടവ. !!



മൊബൈൽ IMEI നമ്പരും അതിന്റെ പ്രത്യേകതകളും

ആദ്യമായി എന്താണ് IMEI നമ്പർ എന്ന് മനസിലാക്കാം ഇന്റർനാഷണൽ മൊബൈൽ എകുപ്മെന്റ്റ് ഐഡന്റിറ്റി നമ്പർ എന്നതിനെ ഷോർട്ട് ഫോം ആണ് IMEI .ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.ഇത് മൊബൈൽ ടിവൈസിസിനുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പർ ആണ്.നിങ്ങളുടെ മൊബൈലിൽ *#06# എന്ന് ഡയൽ ചെയ്‌താൽ നിങ്ങളുടെ ഫോണിന്റെ IMEI നമ്പർ നിങ്ങൾക്ക് ലഭിക്കും.(ഫോണിലും രേഖപ്പെടുത്തിയിട്ടുണ്ടാവും). ഇനി അത് ശരിക്കുമുള്ളതാണോ എന്ന് എങ്ങനെ മനസിലാക്കും.അത് മനസിലാക്കാൻ ലൂഹൻ അൽഗോരിതം എന്നാ ഒരു മെത്തേഡ് ആണ് ഉപയോഗപ്പെടുത്തുന്നത്.വളരെ ലളിതമായി പറഞ്ഞു തരാം.ആദ്യമായി നിങ്ങളുടെ ഫോണിന്റെ 15 അക്ക നമ്പർ കണ്ടുപിടിക്കുക. ഉദാഹരണത്തിന് 359977050208483 ഇത് എന്റെ നോക്കിയ 108 എന്നാ മോടെലിന്റെ നമ്പർ ആണ് .ഇതിന്റെ 15 ആമത്തെ നമ്പറിനു ചെക്ക്‌ സം നമ്പർ എന്ന് പറയും. ഇവിടെ 3 ആണ് ചെക്ക്‌ സം നമ്പർ.ചെക്ക്‌ സം കണ്ടു പിടിക്കാനാണ് നാം ലൂഹൻ അൽഗോരിതം ഉപയോഗിക്കുന്നത്.അത് എങ്ങനെ ആണെന്ന് നോക്കാം .ആദ്യമായി ആദ്യ നമ്പറിനു ശേഷമുള്ള ഒന്നിടവിട്ട നമ്പറുകൾ നമ്മുക്ക് ഒരു കോളത്തിൽ എഴുതാം 
3 9 7 0 0 0 4 
ഇനി രണ്ടാമത്തെ നമ്പരും ശേഷമുള്ള ഒനിടവിട്ട നമ്പരുകളും അടുത്ത കോളത്തിൽ എഴുതുക. 
5 9 7 5 2 8 8
ഇനി രണ്ടാമത്തെ കോളത്തിലെ നംബരുകളെ നമ്മുക്ക് ഇരട്ടിപ്പിക്കാം 
10 18 14 10 4 16 16 
ഇനി കിട്ടിയ രണ്ടക്ക നംബരുകളെ നമ്മുക്ക് പരസ്പരം കൂട്ടാം
1+0 1+8 1+4 1+0 4 1+6 1+6 
ഉത്തരങ്ങൾ അടുത്ത കോളത്തിൽ എഴുതിനോക്കാം
1 9 5 1 4 7 7
ഇനി ആദ്യത്തെ കോളത്തിലെ നമ്പരുകളും അവസാനത്തെ കോളത്തിലെ നമ്പരുകളും പരസ്പരം കൂട്ടാം
3 + 9 + 7 + 0 + 0 + 0 + 4 + 1 + 9 + 5 + 1 + 4 + 7 + 7 = 57
നമ്മുക്ക് കിട്ടിയ 57 എന്ന ഉത്തരത്തിനെ 10 കൊണ്ട് നിശേഷം ഹരിക്കാൻ പറ്റണം എങ്കിൽ ഒരു 3 കൂടെ കൂട്ടി അതിനെ 60 എന്ന സംഖ്യ ആക്കണം.ലൂഹൻ അൽഗോരിതം അനുസരിച്ചു അപ്പോൾ 3 ആണ് നമ്മുടെ IMEI നമ്പറിന്റെ ചെക്ക്‌ സം.അപ്പോൾ എന്റെ നോക്കിയ മൊബൈലിനെ IMIE
നമ്പർ ശരിയാണെന്ന് അർത്ഥം.
ഇനി IMEI നമ്പരിൽ നിന്ന് ഏതു രാജ്യത്ത് നിര്മിച്ച ഫോണ്‍ ആണെന്ന് നമ്മുക്ക് കണ്ടെത്താം.അതിനു 7 ഉം 8 ഉം സംഖ്യകൾ നോക്കുക
01 / 10 - ഫിന്ലണ്ട്
02 / 20 - യു എ ഇ 
03 / 30 - ജർമ്മനി 
04 / 40 - ചൈന 
05 / 50 - ഇന്ത്യ വിയെട്നാം 
06 / 60 - ഹോങ്ങ്കൊന്ഗ് മെക്സിക്കോ 
08 / 80 - ഹങ്കറി 
13 - അസർബൈജാൻ(ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനീകരമാനെന്നു റിപ്പോർട്ടുകൾ ഉണ്ട്)
ഇനി IMEI നമ്പറിന്റെ ഘടന നമ്മുക്ക് പരിശോദിക്കാം 
AA-BB BB BB - CC CC CC D ഈ ഫോർമാടിലാകും IMEI നമ്പർ ഉണ്ടാകുക.ആദ്യത്തെ 2 അക്കങ്ങൾ (AA ) ബോഡി ഇടെന്റിഫയർ എന്ന് പറയും.അത് അന്ഗീകൃത ജി എസ് എം എ(GSMA ) ഗ്രൂപ്പ്‌ നല്കിയ TAC അഥവാ ടൈപ്പ് അല്ലോകേശൻ കോഡ് നമ്പർ ആണ്.പിന്നെത്തെ 6 നമ്പരുകളിൽ നിന്ന് മാനുഫാക്ചാർ, ബ്രാൻഡ്‌ എന്നിവ മനസിലാക്കാം.പിന്നെത്തെ 6 നമ്പരുകൾ ഫോണിന്റെ സീരിയൽ നമ്പർ ആയിരിക്കും.അവസാനം വരുന്നത് ചെക്ക്‌ സം സംഖ്യയും.
ഇത് ഒരു സവിശേഷ തിരിച്ചറിയല്‍ നമ്പർ ആണെന്ന് പറഞ്ഞല്ലോ.ഒരു ഫോണിനു ഒരു നമ്പർ മാത്രമേ കാണു.അതുകൊണ്ടാണ് മോഷണം പോയതും നഷ്ടപെട്ടതുമായ ഫോണുകൾ ഈ നമ്പർ ഉപയോഗിച്ച് പ്രവർത്തനശൂന്യമാകാൻ പറ്റുന്നത്.
IMEI നമ്പറിന്റെ പ്രത്യേകതകൾ മനസിലായി കാണുമല്ലോ.അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് 


(courtesy; http://www.facebook.com/technos.india)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 12, 2014

പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ 20,000 !!

ന്യൂഡല്‍ഹി: പൊതു സ്ഥലത്ത് പുകവലിച്ചാല്‍ 20,000 പിഴ ഇടാക്കാന്‍ വ്യവസ്ഥ ചെയ്യണമെന്ന് കേന്ദ്ര ആര്യോഗ്യ മന്ത്രാലയത്തോട് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18ല്‍നിന്ന് 25 വയസ് ആക്കണമെന്നും ശുപാര്‍ശയിലുണ്ട്. പുകയില ഉപയോഗ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ സമിതിയുടേതാണ് ശുപാര്‍ശ.സിഗരറ്റ് വില്‍പ്പനയുടെ 70 ശതമാനവും ചില്ലറവില്‍പ്പനയാണ്.

ബുധനാഴ്‌ച, സെപ്റ്റംബർ 10, 2014

സൗജന്യ കോള്‍ സംവിധാനവുമായി വാട്സ്ആപ്പ് !!


അറുപത് കോടി ഉപഭോക്താക്കളുമായി മൊബൈല്‍ സന്ദേശ ആപ്പുകളുടെ ലോകത്ത് കുതിക്കുന്ന വാട്സ്ആപ്പ് സൗജന്യ വോയ്സ് കോളിങ് സംവിധാനവുമായി വരാനുള്ള തയാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍.ഈ സംവിധാനമുള്ള വൈബറും ലൈനും ഹൈക്കും വീചാറ്റും അടങ്ങുന്ന നിരയില്‍നിന്നുള്ള മത്സരമാണത്രെ ഈ നീക്കത്തിന് പിന്നില്‍. വരാനിരിക്കുന്ന യൂസര്‍ ഇന്‍റര്‍ഫേസിന്‍െറ ചോര്‍ന്ന ചിത്രങ്ങളാണ് ഈ വാര്‍ത്തക്ക് ആധാരം.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 25, 2014

5 കി മീ പരിധിയില്‍ സിലിണ്ടര്‍ നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് അഥവാ transpotation charge ഈടാക്കാന്‍ പാടില്ല !!

കഴിഞ്ഞ ദിവസം പട്ടാമ്പി യിലെ indane gas ഏജെന്‍സി യില്‍ നിന്നും റീഫില്‍ സിലിണ്ടര് മായി വന്ന ആള്‍എന്റെ ഷോപ്പില്‍ സിലിണ്ടര്‍ തന്ന്‍ 470/- രൂപ ആവശ്യപ്പെട്ടു ഞാന്‍ 1000 രൂപ നല്കി ബില്‍ ആവശ്യപ്പെട്ടു. അയാള്‍ തന്ന ബില്ലില്‍ 446.50/- ആണ് ഉണ്ടായിരുന്നത് . ഞാന്‍ അ വിവരം സൂചിപ്പിച്ചപ്പോള്‍ ബാക്കി ത്തുക transpotation നു ഉള്ളതാണ് എന്നു പറഞ്ഞു. (ഈ അടുത്ത ദിവസം പത്രത്തില്‍ 5 കി മീ പരിധിയില്‍ സിലിണ്ടര്‍ നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് അഥവാ transpotation charge ഈടാക്കാന്‍ പാടില്ല എന്നു വാര്ത്ത ഉണ്ടായിരുന്നു ) അതുകൊണ്ടു 25.50/- രൂപ ക്കു ബില്‍ തരികയാണെങ്കില്‍ 470/- തരാമെന്നും അല്ലെങ്കില്‍ ബില്‍ ത്തുക മാത്രമേ നല്കു വെന്നും ഞാന്‍ പറഞ്ഞു. എവിടെ എല്ലാവരോടും ഏത് തന്നെ യാണ് വാങ്ങുന്നത് നിങ്ങള്‍ക്ക് നിയമം പറഞ്ഞാല്‍ സിലിണ്ടര്‍ ഗോഡൌണ്‍ വന്നു എടുക്കേണ്ടി വരും എന്നു തുടങ്ങിയ ചില്ലറ ഡയലോഗുകളും അ വിദ്വാന്‍ തട്ടി വിട്ടു ഒടുവില്‍ 460/- രൂപ നല്കി എനിക്കു വളരെ അത്യാവശ്യമായതിനാല്‍ ഞാന്‍ അ സിലിണ്ടര്‍ വാങ്ങി. 
പിന്നീട് ഞാന്‍ Indian gas ന്റ്റെ customer care no 18002333555
വിളിച്ച് ഓരോ ദൂരപരിധിയിലും എത്ര രൂപയാണ് transpotation charge എന്നു അന്വേഷിച്ചു . നിങ്ങല്‍ക് ലഭിക്കുന്ന ബില്ലില്‍ കാണിച്ചിരിക്കുന്ന ത്തുക മാത്രം നല്കിയാല്‍ മതി എന്നാണ് എനിക്കു ലഭിച്ച മറുപടി. കാരണം ഓരോ കുസ്റ്റമാരുടെയും സിലിണ്ടര് ഡെലിവറി പോയിന്‍റില്‍ നിന്നും ഗോഡൌണ്‍ ലേക്കുള്ള ദൂരം കല്‍കുലാറ്റെ ചെയ്താണ് ബില്‍ അടിക്കുന്നത് . അതിനാല്‍ ബില്ലില്‍ കാണുന്ന രൂപ കൊടുത്തല്‍ മതി കൂടുതല്‍ കൊടുക്കുന്നുടെങ്കില്‍ അത് നമ്മള്‍ അറിഞ്ഞു സന്തോഷത്തിന് കൊടുക്കുന്നതു ആയിരിക്കണം ഒരിയ്ക്കലും അത് അയാളുടെ അവകാശമല്ല. ഞാന്‍ മുകളില്‍ കൊടുത്ത നമ്പറില്‍ വിളിചാല്‍ ( മലയാളം തമിഴ് കന്നഡ ഇംഗ്ലിഷ് ഹിന്ദി .. എല്ലാ ഭാഷയിലും ലഭ്യമാണ്) എല്ലാ വിവരങ്ങളും അറിയാം

പാചക വാതകത്തിന്റെ കാര്യത്തില്‍ എല്ലാ സര്‍ക്കാരുകളും നമ്മെ മുറക്ക് പറ്റ്ച്ചിടുണ്ട് . ഇനി അറിയതേ യുള്ള ഒരു പറ്റിക്കല്‍ കൂടി ഒഴിവാക്കാന് ഈ പോസ്റ്റ്.
(post courtesy: www.facebook.com/manoj.karolly)

Photo: കഴിഞ്ഞ ദിവസം പട്ടാമ്പി യിലെ indane gas ഏജെന്‍സി യില്‍ നിന്നും റീഫില്‍ സിലിണ്ടര് മായി വന്ന ആള്‍എന്റെ ഷോപ്പില്‍ സിലിണ്ടര്‍ തന്ന്‍ 470/- രൂപ ആവശ്യപ്പെട്ടു ഞാന്‍ 1000 രൂപ നല്കി ബില്‍ ആവശ്യപ്പെട്ടു. അയാള്‍ തന്ന ബില്ലില്‍ 446.50/- ആണ് ഉണ്ടായിരുന്നത് . ഞാന്‍ അ വിവരം സൂചിപ്പിച്ചപ്പോള്‍ ബാക്കി ത്തുക transpotation നു ഉള്ളതാണ് എന്നു പറഞ്ഞു. (ഈ അടുത്ത ദിവസം പത്രത്തില്‍ 5 കി മീ പരിധിയില്‍ സിലിണ്ടര്‍ നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് അഥവാ transpotation charge ഈടാക്കാന്‍ പാടില്ല എന്നു വാര്ത്ത ഉണ്ടായിരുന്നു ) അതുകൊണ്ടു 25.50/- രൂപ ക്കു ബില്‍ തരികയാണെങ്കില്‍ 470/- തരാമെന്നും അല്ലെങ്കില്‍ ബില്‍ ത്തുക മാത്രമേ നല്കു വെന്നും ഞാന്‍ പറഞ്ഞു. എവിടെ എല്ലാവരോടും ഏത് തന്നെ യാണ് വാങ്ങുന്നത് നിങ്ങള്‍ക്ക് നിയമം പറഞ്ഞാല്‍ സിലിണ്ടര്‍ ഗോഡൌണ്‍ വന്നു എടുക്കേണ്ടി വരും എന്നു തുടങ്ങിയ ചില്ലറ ഡയലോഗുകളും അ വിദ്വാന്‍ തട്ടി വിട്ടു ഒടുവില്‍ 460/- രൂപ നല്കി എനിക്കു വളരെ അത്യാവശ്യമായതിനാല്‍ ഞാന്‍ അ സിലിണ്ടര്‍ വാങ്ങി. 
പിന്നീട് ഞാന്‍ Indian gas ന്റ്റെ customer care no 18002333555
വിളിച്ച് ഓരോ ദൂരപരിധിയിലും എത്ര രൂപയാണ് transpotation charge എന്നു അന്വേഷിച്ചു . നിങ്ങല്‍ക് ലഭിക്കുന്ന ബില്ലില്‍ കാണിച്ചിരിക്കുന്ന ത്തുക മാത്രം നല്കിയാല്‍ മതി എന്നാണ് എനിക്കു ലഭിച്ച മറുപടി. കാരണം ഓരോ കുസ്റ്റമാരുടെയും സിലിണ്ടര് ഡെലിവറി പോയിന്‍റില്‍ നിന്നും ഗോഡൌണ്‍ ലേക്കുള്ള ദൂരം കല്‍കുലാറ്റെ ചെയ്താണ് ബില്‍ അടിക്കുന്നത് . അതിനാല്‍ ബില്ലില്‍ കാണുന്ന രൂപ കൊടുത്തല്‍ മതി കൂടുതല്‍ കൊടുക്കുന്നുടെങ്കില്‍ അത് നമ്മള്‍ അറിഞ്ഞു സന്തോഷത്തിന് കൊടുക്കുന്നതു ആയിരിക്കണം ഒരിയ്ക്കലും അത് അയാളുടെ അവകാശമല്ല. ഞാന്‍ മുകളില്‍ കൊടുത്ത നമ്പറില്‍ വിളിചാല്‍ ( മലയാളം തമിഴ് കന്നഡ ഇംഗ്ലിഷ് ഹിന്ദി .. എല്ലാ ഭാഷയിലും ലഭ്യമാണ്) എല്ലാ വിവരങ്ങളും അറിയാം

പാചക വാതകത്തിന്റെ കാര്യത്തില്‍ എല്ലാ സര്‍ക്കാരുകളും നമ്മെ മുറക്ക് പറ്റ്ച്ചിടുണ്ട് . ഇനി അറിയതേ യുള്ള ഒരു പറ്റിക്കല്‍ കൂടി ഒഴിവാക്കാന് ഈ പോസ്റ്റ്

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 21, 2014

സേവനം അവകാശം: വീഴ്ചവരുത്തിയാല്‍ 5000 രൂപ വരെ പിഴ !!


കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സേവനാവകാശ നിയമം 2012 സംസ്ഥാനത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ഈ നിയമമനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ഓരോ പൗരന്‍െറയും അവകാശമായി മാറും. ഓരോ ഓഫിസില്‍നിന്നും ലഭിക്കേണ്ട വ്യത്യസ്ത സേവനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. സേവനം നല്‍കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനെയും സേവനം നല്‍കുന്നതില്‍ വീഴ്ചയോ കാലതാമസമോ ഉണ്ടായാല്‍ അപ്പീല്‍ നല്‍കേണ്ട അധികാരികളെയും ഈ നിയമ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2014

തൊഴില്‍ റിക്രൂട്ട്‌മെന്റിന് യു.എ.ഇ. പുതിയ വ്യവസ്ഥകള്‍ !!


ദുബായ്: രാജ്യത്ത് തൊഴില്‍തേടി എത്തുന്നവര്‍ നിശ്ചിതയോഗ്യതയും തൊഴില്‍പരിചയവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ. സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ആലോചനകള്‍ അന്തിമഘട്ടത്തിലെത്തി. താമസിയാതെ ഈ വ്യവസ്ഥകള്‍ നിലവില്‍വരും. നിര്‍മാണമേഖലയിലും മറ്റും ജോലി തേടുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. 

ബുധനാഴ്‌ച, ഓഗസ്റ്റ് 06, 2014

മൊബൈല്‍ ആപ്ലിക്കേഷനുമായി പാമ്പു പിടിത്തത്തിന് വാവ സുരേഷ് !!

തിരുവനന്തപുരം: വാവ സുരേഷിന്‍െറ പേരില്‍ പാമ്പു പിടിത്തത്തിനായി മൊബൈല്‍ആപ്ലിക്കേക്കേഷന്‍ രംഗത്തത്തെി. കിംഗ് കോബ്ര എന്ന ഈ ആപ്ളിക്കേഷനിലൂടെ സുരേഷിന്‍െറ സേവനം ലഭിക്കും. ഫോട്ടോ അയക്കാനും സൗകര്യമുണ്ട്.
ഇന്‍്റര്‍നെറ്റ് സേവനമില്ളെങ്കിലും സുരേഷിന് കോള്‍ ചെയ്യാനാവുന്ന ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചത് തിരുവനന്തപരും ടെക്നോപാര്‍ക്ക് സ്പാര്‍ക്നോവ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ ലഭ്യമായ ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലെ പരസ്യത്തിലൂടെ ലഭിക്കുന്ന തുക സാമൂഹ്യ സേവനത്തിനായാണ് ഉപയോഗിക്കുക.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ജൂലൈ 01, 2014

പ്രളയം നേരത്തേ അറിയാന്‍ വെബ്സൈറ്റ് !!

ന്യൂഡല്‍ഹി: പ്രളയം മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് തയാറായി. കേന്ദ്ര ജല കമീഷന്‍ തയാറാക്കിയ ഈ വെബ്പോര്‍ട്ടല്‍ മുഖേന ജനങ്ങള്‍ക്ക് പ്രളയം നേരത്തേ അറിയാന്‍ സാധിക്കും. പ്രളയബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് പ്രയോജനകരമായിരിക്കുമെന്ന് സി.ഡബ്ള്യു.സി ചെയര്‍മാന്‍ എ.പി. പാണ്ഡ്യ പറഞ്ഞു. www.indiawater.gov.in/ffs എന്ന വിലാസത്തിലുള്ള പോര്‍ട്ടല്‍ ഒരു വര്‍ഷത്തെ പരീക്ഷണ പ്രവര്‍ത്തനത്തിനുശേഷം ഒരുമാസം മുമ്പാണ് ആരംഭിച്ചത്.

ബുധനാഴ്‌ച, മാർച്ച് 19, 2014

തെരഞ്ഞെടുപ്പ് : പുതിയ വെബ്സൈറ്റുമായി ഉമ്മന്‍ചാണ്ടി !!


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ വെബ്സൈറ്റുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാര്‍, ഒൗദ്യോഗിക സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിലക്കുണ്ട്. ഇത് മറികടക്കാനാണ് സ്വന്തം വെബ്സൈറ്റുമായി രംഗത്തുവന്നത്. http://oommenchandy.net എന്നാണ് സൈറ്റിന്‍്റെ പേര്. സ്വകാര്യ വെബ് സൈറ്റാണെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നേട്ടങ്ങളും പദ്ധതികളുമാണ് സൈറ്റില്‍ പ്രധാനമായും ഉള്‍പെടുത്തിയിരിക്കുന്നത്.
കൊച്ചി മെ¤്രടാ, സ്മാര്‍ട് സിറ്റി, എല്‍.എന്‍.ജി ടെര്‍മിനല്‍, കണ്ണൂര്‍ വിമാനത്താവളം, ജനസമ്പര്‍ക്ക പരിപാടി, കുട്ടനാട് പാക്കേജടക്കം നിരവധി സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ‘സ്വകാര്യ’വെബ്സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പെടുന്ന ലിങ്കും സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.


(courtesy: madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

ഓണ്‍ലൈന്‍ അപേക്ഷകളില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി !!


ആലത്തൂര്‍: ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രകാരം ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോറത്തില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഓഫിസ് മേധാവികള്‍ അവഗണിക്കുന്നതായി ആക്ഷേപം. ഐ.ടി വകുപ്പിന്‍െറ 2013 ഒക്ടോബര്‍ 17ലെ ജി.ഒ (എം.എസ്) നമ്പര്‍ 31/2013 ഐ.ടി.ഡി ഉത്തരവ് പ്രകാരമാണ് കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന് പ്രത്യേകം പറഞ്ഞത്.
അക്ഷയ സെന്‍ററുകളില്‍ ഈടാക്കുന്ന സംഖ്യയില്‍ സ്റ്റാമ്പിന്‍െറ വിലയും അടങ്ങിയിട്ടുണ്ട്. ഈ തുക അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാറിലേക്ക് അടക്കും.
ഇതൊന്നും നോക്കാതെ ഓണ്‍ലൈനില്‍ അപേക്ഷിച്ചവരാണെങ്കിലും സ്റ്റാമ്പ് പതിക്കണമെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് അധിക ചെലവുണ്ടാക്കുകയാണ്.
(courtesy: madhyamam)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഫെബ്രുവരി 03, 2014

ആര്‍ ടി ഐ: അപേക്ഷകന്റെ വിലാസം നിര്‍ബന്ധമില്ല !!


ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകളില്‍ പോസ്റ്റ്‌ബോക്‌സ് നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അപേക്ഷകന്റെ വിലാസം വേണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ . കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പേഴ്‌സണല്‍ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥതയുള്ള എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയത്. 

തിങ്കളാഴ്‌ച, ജനുവരി 13, 2014

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് !!


ദുബായ്: യു.എ.ഇ.യുടെ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്ത് തുറക്കാനുള്ള പ്രഖ്യാപനത്തില്‍ യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്ക് സന്തോഷവും സംതൃപ്തിയും. വിസസംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കതും നാട്ടില്‍തന്നെ പരിഹരിക്കാം എന്നതാണ് യു.എ.ഇ. കോണ്‍സുലേറ്റുകൊണ്ട് പ്രവാസികള്‍ക്കുള്ള വലിയ നേട്ടം.


ഇപ്പോള്‍ മുംബൈയിലോ ഡല്‍ഹിയിലോ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റുചെയ്ത് കിട്ടാനുള്ള പ്രയാസവും കാലതാമസവും ഇതോടെ ഒഴിവാകും എന്നതാണ് പ്രധാന കാര്യം. ജോലിക്കുള്ള വിസ നേടാന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അനിവാര്യമാണ്. ഇതിന് മിക്കസ്ഥലത്തും ട്രാവല്‍ ഏജന്‍റുമാര്‍ കമ്മീഷന്‍ ഈടാക്കാറുമുണ്ട്. ഇതെല്ലാം ഇനി തിരുവനന്തപുരത്ത് നേരിട്ടുചെന്ന് നിര്‍വഹിക്കാം എന്ന ആശ്വാസത്തിലാണ് പ്രവാസികളും ഗള്‍ഫ്‌സ്വപ്നം കൊണ്ടുനടക്കുന്നവരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യമാണ് യു.എ.ഇ. ആഭ്യന്തരവകുപ്പിന്റെയും നോര്‍ക്കയുടെയും അറ്റസ്റ്റേഷന് ഒപ്പംതന്നെ കോണ്‍സുലേറ്റിലെ ജോലിയും ഒറ്റയാത്രകൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ ഇനി കഴിയും. 

വിനോദസഞ്ചാരികള്‍ക്കും ഇത് വലിയ അനുഗ്രഹമാകും. കോണ്‍സുലേറ്റിന്റെ വരവോടെ യു.എ.ഇ.യില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടും. വിസാ നടപടികള്‍ എളുപ്പത്തിലാവും എന്നതാണ് മറ്റൊരു നേട്ടം. ഇത് കേരളത്തിലെ വാണിജ്യ, വ്യാപാര, വിനോദസഞ്ചാര മേഖലകളിലെല്ലാം ഗുണംചെയ്യും. കേന്ദ്രമന്ത്രി ശശി തരൂരിന്റെകൂടി സ്വാധീനത്തിന്റെ പുറത്താണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും തിരുവനന്തപുരം കേന്ദ്രം ഉപകാരപ്പെടും. 

(mathrubhumi.)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജനുവരി 06, 2014

സമയത്തെത്താന്‍ മുഖ്യമന്ത്രി ഓട്ടോയില്‍ !!


കോട്ടയം: 'അതിവേഗം ബഹുദൂരം' പിന്നിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓട്ടോറിക്ഷയില്‍ യാത്രചെയ്തു.കുമാരനല്ലൂര്‍ റെയില്‍വേഗേറ്റ് അടച്ചിട്ടിരുന്നതുമൂലമാണ് മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യോഗക്ഷേമസഭ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഓട്ടോറിക്ഷയില്‍ പോകേണ്ടിവന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു യോഗം. എന്നാല്‍, 12.30നാണ് മുഖ്യമന്ത്രിക്ക് എത്താനായത്. ഇതിനിടെയാണ് ഗേറ്റിന് അപ്പുറത്തുകിടന്ന ഓട്ടോറിക്ഷയിലേക്ക് മുഖ്യമന്ത്രി ഓടിക്കയറിയത്.

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത