ദോഹ: നാട്ടിലേക്കുള്ള യാത്രയ്ക്ക് പെട്ടി ഒരുക്കുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിരോധിച്ച സാധനങ്ങള്‍ ബാഗുകളില്‍ കരുതെന്ന മുന്നറിയിപ്പിനൊപ്പം നിരോധിച്ച സാധനങ്ങളുടെ പട്ടികയും മന്ത്രാലയം നല്‍കിയിട്ടുണ്ട്. ചില കളിയുപകരണങ്ങള്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, തോക്ക്, വെടിമരുന്ന്, സ്വയരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍, പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളവ, നൂറ്് മില്ലീലിറ്ററില്‍ അധികമുള്ള സ്‌പ്രേകള്‍, സൗന്ദര്യവര്‍ധക ലേപനങ്ങള്‍ തുടങ്ങിവയ ബാഗുകളില്‍ കരുതുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര പുറപ്പെടുംമുമ്പ് നിരോധിച്ച സാധനങ്ങള്‍ പെട്ടിക്കുള്ളില്‍ വെച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
രേഖകള്‍ ഉറപ്പാക്കുക
യാത്രപുറപ്പെടുന്നതിന് മുമ്പ് പാസ്‌പോര്‍ട്ട്, വിസ, വിമാനടിക്കറ്റ്, എക്‌സിറ്റ് പെര്‍മിറ്റ് എന്നിവ പരിശോധിച്ചിരിക്കണം. താമസാനുമതിയുള്ള വിദേശികള്‍ മടങ്ങിയെത്തും വരെ ആ രേഖയ്ക്ക് കാലാവധിയുണ്ടെന്ന് ഉറപ്പാക്കണം. ഖത്തരികള്‍ക്കും വിദേശികള്‍ക്കും ഖത്തര്‍ ഐ.ഡി. കാര്‍ഡ് ഇഗേറ്റ് കാര്‍ഡ് ആയി ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഐ.ഡി. കാര്‍ഡുള്ളവര്‍ക്ക് വളരെപ്പെട്ടെന്ന് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. സ്മാര്‍ട്ട് ഐ.ഡി. ഇല്ലാത്തവര്‍ക്ക് മദീന ഖലീഫയിലെ എമിഗ്രേഷന്‍ ഓഫീസില്‍നിന്ന് ഐ.ഡി. യും പാസ്‌പോര്‍ട്ടും ഹാജരാക്കി 200 റിയാല്‍ ഫീസടച്ച് ഇകാര്‍ഡ് കൈപ്പറ്റാം. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ മന്ത്രാലയം നിര്‍ദേശിച്ചു. ഇതിലൂടെ ചെറിയ കുട്ടികള്‍ക്കടക്കം വിമാനത്തില്‍ ആവശ്യമുള്ള ഭക്ഷണം ഉറപ്പാക്കാനാവും.
പെട്ടിയുടെ കനം കുറയ്ക്കൂ
അനുവദനീയമായതിലധികം ഭാരമുള്ള പെട്ടികളും കെട്ടുകളുമായി വിമാനത്താവളത്തിലെത്തുന്നത് പ്രശ്‌നങ്ങള്‍ക്കും തിരക്കുകള്‍ക്കും സമയനഷ്ടത്തിനും കാരണമാകും. പെട്ടികള്‍ക്ക് അനുവദനീയമായതിലധികം ഭാരമില്ലെന്ന് വീട്ടില്‍ നിന്ന് ഇറങ്ങുംമുമ്പ് ഉറപ്പാക്കണം. വിമാനത്താവളത്തില്‍ ചെക്ഇന്‍ ലൈനിലെത്തിയശേഷം പെട്ടികള്‍ അഴിച്ചുകെട്ടുന്നതും അധികഭാരം ഒഴിവാക്കുന്നതിനായി സാധനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നതും ഒഴിവാക്കാം. വിമാനത്താവളത്തിലേക്ക് നേരത്തെ പുറപ്പെടാന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!