"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


തിങ്കളാഴ്‌ച, ജൂലൈ 20, 2015

സേവനവും സഹായവും വേണോ? മൊബൈലില്‍ വിരലൊന്നമര്‍ത്തൂ !!


മലപ്പുറം: നഗരസഭയില്‍ ലഭ്യമായ പദ്ധതികളും ആനുകൂല്യങ്ങളും പ്രവൃത്തികളും വേഗത്തില്‍ ജനങ്ങളിലത്തെിക്കല്‍, സേവന-സന്നദ്ധ പ്രവര്‍ത്തനം, ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറായി. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സിറ്റിസണ്‍ എംപവര്‍മെന്‍റ് എന്ന് പേരുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 11ന് രാവിലെ 11ന് പ്രസ് ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇത് ഒൗദ്യോഗികമായി പുറത്തിറക്കും.

ആപ്ളിക്കേഷന്‍ വഴി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും സന്ദേശങ്ങളും ജനങ്ങള്‍ക്ക് ലഭിക്കും. കലക്ടറേറ്റ്, നഗരസഭ, കുടുംബശ്രീ തുടങ്ങിയവയില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനാവും. അപേക്ഷാ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. രക്തദാനത്തിന് സന്നദ്ധരായവര്‍ക്ക് ബ്ളഡ് ബാങ്കുണ്ട്. ഇതില്‍ പേരും വിലാസവും രക്തഗ്രൂപ്പും നല്‍കണം. രക്തം ആവശ്യമുള്ളവര്‍ക്ക് വിവിധ ഗ്രൂപ്പുകളിലുള്ളവരെ കണ്ടത്തൊന്‍ ആപ്ളിക്കേഷന്‍ സഹായകമാവും. എസ്.ഒ.എസ് ബട്ടനാണ് മറ്റൊരു പ്രധാന പ്രത്യേകത. അപകട സാഹചര്യങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും. ഓരോരുത്തര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നാല് ഫോണ്‍ നമ്പറുകള്‍ നല്‍കാം. ആവശ്യം വരുന്ന സമയത്ത് ഹെല്‍പ് ബട്ടനില്‍ അമര്‍ത്തിയാല്‍ ഈ നമ്പറുകളിലേക്കും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും സന്ദേശം പോവും.
ഇയാള്‍ എവിടെയാണുള്ളതെന്ന് ഗൂഗ്ള്‍ മാപ്പിന്‍െറ സഹായത്തോടെ കണ്ടുപിടിക്കാനുമാവും. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമേ എസ്.ഒ.എസ് സംവിധാനം പ്രവര്‍ത്തനസജ്ജമാവൂവെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
നിര്‍മാണത്തൊഴിലാളികള്‍, പ്ളംബര്‍മാര്‍ തുടങ്ങിയവരുടെതുള്‍പ്പെടെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ ആപ്ളിക്കേഷനിലുണ്ടാവും. വിദേശത്ത് ഉള്‍പ്പെടെ ലഭ്യമാവുന്ന ജോലികള്‍ ആപ്പില്‍ സെര്‍ച് ചെയ്ത് കണ്ടുപിടിക്കാം. നഗരസഭയിലെ വോട്ടര്‍മാരായ മന്ത്രിമാരുമായും സ്ഥലം എം.പി, എം.എല്‍.എ, കലക്ടര്‍, ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുമായും അവരുടെ പേജുകളിലൂടെ ആശയവിനിമയം നടത്താം. പൗരാവകാശ രേഖയും ആപ്ളിക്കേഷനിലുണ്ട്. സംശയനിവാരണത്തിന് ചാറ്റ് റൂമും ഉണ്ട്. ഐ ഫോണ്‍, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് മോഡുകളിലായി 10 ലക്ഷം രൂപ ചെലവിലാണ് ആപ്ളിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.
നഗരത്തിലെ 70 ശതമാനത്തോളം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും സ്മാര്‍ട്ട് ഫോണ്‍ കൈവശം വെക്കുന്നവരായതിനാല്‍ ആപ്പ് കൂടുതല്‍ പേരിലത്തെുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
ലോകത്തിന്‍െറ ഏത് ഭാഗത്തുള്ളവര്‍ക്കും ഇത് ഡൗണ്‍ലോഡ് ചെയ്യാം. അതിനാല്‍ത്തന്നെ നഗരസഭയുടേതൊഴികെയുള്ള സേവനങ്ങള്‍ ആര്‍ക്കും ഉപയോഗപ്പെടുത്താനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത