[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ജൂലൈ 27, 2015

പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പണമാക്കാന്‍ ??

ടെലിവിഷന്‍ തുറന്നാല്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാനുള്ള ആഹ്വാനമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള നിരവധിപേര്‍ ഈ പദ്ധതികളില്‍ ചേര്‍ന്നുംകഴിഞ്ഞു. പക്ഷേ, പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന, പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി ബീമ യോജന എന്നീ പദ്ധതികളില്‍ ചേര്‍ന്നവര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അനുസരിച്ചുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്. പ്രശ്നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക സേവനവകുപ്പ് ക്ളെയിം സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന (പി.എം.എസ്.ബി.വൈ) പദ്ധതിയില്‍ ക്ളെയിം സമര്‍പ്പിക്കാന്‍: പദ്ധതിയില്‍ അംഗമായ വ്യക്തിക്ക് അപകടം സംഭവിച്ചാല്‍ ക്ളെയിം സമര്‍പ്പിക്കുന്നതിന് പോളിസിയുടമയുടെ ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നാണോ പ്രീമിയം ഈടാക്കുന്നത് പ്രസ്തുത ബാങ്ക് ശാഖയില്‍, പൂരിപ്പിച്ച ക്ളെയിം അപേക്ഷ സഹിതം പോളിസിയുടമയോ, അവകാശിയോ (നോമിനി) ബന്ധപ്പെടണം. ക്ളെയിം അപേക്ഷകള്‍ ബാങ്ക് ശാഖകള്‍, ഇന്‍ഷുറന്‍സ് കമ്പനി ശാഖകള്‍, ആശുപത്രികള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ഇന്‍ഷുറന്‍സ് ഏജന്‍റുമാരില്‍ നിന്നും ലഭിക്കും. വെബ്സൈറ്റുകളിലും അപേക്ഷ ലഭ്യമാണ്.
അപകടം സംഭവിച്ച് 30 ദിവസത്തിനകം അപേക്ഷ ബാങ്കില്‍ സമര്‍പ്പിക്കണം. പോളിസിയുടമ മരണപ്പെട്ടാല്‍ അപേക്ഷക്കൊപ്പം എഫ്.ഐ.ആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയും സമര്‍പ്പിക്കണം. സ്ഥിരം അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ എഫ്.ഐ.ആര്‍, സിവില്‍ സര്‍ജന്‍ സാക്ഷ്യപ്പെടുത്തിയ അംഗപരിമിതത്വ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സമര്‍പ്പിക്കണം. നിര്‍ദിഷ്ട മാതൃകയിലുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അക്കൗണ്ട്, പണമടച്ചവിവരങ്ങള്‍, നോമിനേഷന്‍ എന്നിവ ബാങ്കിന്‍െറ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി, അപേക്ഷലഭിച്ച് 30 ദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറണം. ഇന്‍ഷുര്‍ ചെയ്യപ്പെട്ട ആള്‍ പ്രീമിയം അടച്ചിരുന്നോ, മാസ്റ്റര്‍ പോളിസിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയവ പരിശോധിച്ച് ബാങ്കില്‍നിന്ന് അപേക്ഷ കൈപ്പറ്റി 30 ദിവസത്തിനുള്ളില്‍തന്നെ ബാങ്കിന് മാസ്റ്റര്‍ പോളിസി നല്‍കിയ ഇന്‍ഷുറന്‍സ് കമ്പനി നടപടി സ്വീകരിക്കണം. ക്ളെയിം തുക പോളിസിയുടമയുടെയോ, അവകാശിയുടേയോ അക്കൗണ്ടില്‍ നിക്ഷേപിക്കും.
പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ) ക്ളെയിം സമര്‍പ്പിക്കാന്‍: പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയില്‍ അംഗം മരണപ്പെട്ടാല്‍ അവകാശിക്ക് രണ്ടുലക്ഷം രൂപ ക്ളെയിം ലഭിക്കും. 18നും 55നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ അപകട കവറേജ് ലഭിക്കുക. 55 വയസ്സ് തികഞ്ഞാലോ, ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് ക്ളോസ് ചെയ്താലോ, പദ്ധതിതുടരുന്നതിനുള്ള പണം ബാങ്ക് അക്കൗണ്ടില്‍ ഇല്ലാതായാലോ പരിരക്ഷ ലഭിക്കില്ല. പോളിസിയുടമ മരണപ്പെട്ടാല്‍, ബന്ധപ്പെട്ട അവകാശി പോളിസിയുടമയുടെ ഏത് സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ കൂടിയാണോ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയിരുന്നത്, ആ ബാങ്കിനെ പോളിസിയുടമയുടെ മരണസര്‍ട്ടിഫിക്കറ്റ് സഹിതം സമീപിക്കണം. ക്ളെയിം അപേക്ഷ, ഡിസ്ചാര്‍ജ് രസീത് എന്നിവ ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനിയുടെ ശാഖകള്‍, ആശുപത്രികള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. ബന്ധപ്പെട്ട വൈബ്സൈറ്റുകളിലും അപേക്ഷ ലഭ്യമാണ്. പൂരിപ്പിച്ച ക്ളെയിം അപേക്ഷ, ഡിസ്ചാര്‍ജ് രസീത്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ അവകാശിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദവിവരങ്ങളോ, കാന്‍സല്‍ ചെയ്ത ചെക്കിന്‍െറ ഫോട്ടോകോപ്പിയോ സഹിതം സമര്‍പ്പിക്കണം. പോളിസിയുടമയുടെ പദ്ധതിയുമായി ബന്ധപ്പെട്ട സേവിങ്സ് അക്കൗണ്ട് നിലനില്‍ക്കുന്ന ബാങ്കിലാണ് ഇവ സമര്‍പ്പിക്കേണ്ടത്.




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത