പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഐവിആർഎസ് സംവിധാനം ഉപയോഗിക്കുന്നവർ ഒന്നു ശ്രദ്ധിച്ചോളൂ. മൊബൈൽ ഫോണിലൂടെയുള്ള നിർദേശങ്ങൾക്കു കൃത്യമായി ചെവി കൊടുക്കാതിരുന്നാൽ നിങ്ങളുടെ ഗ്യാസ് സബ്സിഡി നഷ്ടമായേക്കാം.
ഗ്യാസ് ബുക്കിങ്ങിനുള്ള പ്രത്യേക സംവിധാനത്തിൽ മാറ്റം വരുത്തിയത് ഉപയോക്താക്കൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ‘ഗിവ് ഇറ്റ് അപ്പ്’ പദ്ധതിയുടെ ഭാഗമായി സബ്സിഡി ആവശ്യമില്ലാത്തവർ സീറോ (പൂജ്യം) അമർത്തണമെന്നാണു ഐവിആർഎസ് സംവിധാനത്തിന്റെ തുടക്കത്തിൽ ലഭിക്കുന്ന അറിയിപ്പ്. ആദ്യഭാഗം കൃത്യമായി കേൾക്കാതെ പൂജ്യത്തിൽ അമർത്തിയാൽ നിലവിൽ ലഭിക്കുന്ന സബ്സിഡി ഇല്ലാതാകുമെന്നു തീർച്ച. സിലിണ്ടർ ബുക്ക് ചെയ്യാൻ ഒന്ന് അമർത്തുക എന്നതായിരുന്നു ഇതുവരെ ആദ്യം നൽകിയിരുന്ന നിർദേശം. മുന്നറിയിപ്പില്ലാതെ ഇതിൽ മാറ്റം വരുത്തിയതിനാൽ ഒട്ടേറെപ്പേർ അബദ്ധത്തിൽ പ്പെടുന്നുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!