ദോഹ: വഴിതെറ്റാതെ യാത്രചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി മുനിസിപ്പാലിറ്റി ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം. മസാരക് ഐ ട്രാഫിക് എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഖത്തറില്‍ എവിടെയും സുഗമമായി യാത്ര ചെയ്യാം. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍ ആണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ആപ്പിള്‍ ഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും ഉപയോഗിക്കാന്‍ തയ്യാറാക്കിയതാണ് പുതിയ സോഫ്റ്റ്വെയര്‍.
എവിടെയാണ് പോകേണ്ടത് എന്ന് അറിയിച്ചാല്‍ അവിടേക്കുള്ള എളുപ്പവഴി മൊബൈലില്‍ തെളിഞ്ഞ് വരും. കെട്ടിട നമ്പറും സോണും സ്ട്രീറ്റ് നമ്പറും മാത്രമേ അറിയൂവെങ്കില്‍ അത് രേഖപ്പെടുത്താനും വഴിയുണ്ട്. യാത്ര ചെയ്യേണ്ട റൂട്ടില്‍ ഗതാഗത സ്തംഭനമോ മറ്റോ ഉണ്ടെങ്കില്‍ മുന്‍കൂറായി അറിയിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് പിടിച്ച റോഡ് ഒഴിവാക്കി യാത്ര സുഖകരമാക്കാനുള്ള നിര്‍ദേശങ്ങള്‍ മൊബൈലില്‍ എത്തിക്കാനും സൗകര്യം ഉണ്ട്. ഓരോ മൂന്ന് മിനിറ്റിലും ട്രാഫിക് മാപ്പ് പുതുക്കിക്കൊണ്ടിരിക്കും.
മൊബൈലില്‍ ജി.പി.എസ്. ഓണാക്കി വെക്കണം. വൈഫൈ ഉണ്ടെങ്കിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാനാകും. റൂട്ട് തിരഞ്ഞെടുത്ത് അത് മൊബൈലില്‍ സ്റ്റോര്‍ ചെയ്യാന്‍ പുതിയ ആപ്ലിക്കേഷനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കെട്ടിടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, നയതന്ത്ര കാര്യാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയ ആസ്ഥാനങ്ങള്‍ തുടങ്ങിയവ തരം തിരിച്ചിരിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ ഏറെ എളുപ്പവുമായിരിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!