ലണ്ടന്‍: നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാന്‍ ബ്രിട്ടണ്‍ നിയമം കൊണ്ടുവരുന്നു. ദക്ഷിണേഷ്യക്കാര്‍ക്കിടയിലും അറബ്, ഖുര്‍ദിഷ് കുടുംബങ്ങളിലും വധൂവരന്‍മാരുടെ ഇഷ്‌ടത്തിനെതിരായി മുന്‍കൂട്ടി നിശ്‌ചയിച്ച വിവാഹങ്ങള്‍ നടത്തുന്നതിനെതിരെയാണ് നിയമം കൊണ്ടുവരുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിയമം പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.നിര്‍ബന്ധിത വിവാഹം അടിമത്തത്തെക്കാള്‍ നിന്ദ്യമാണ്. ഒരാളുടെ ഇഷ്‌ടത്തിനെതിരായി വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണ്, അതിനെതിരെ നിയമപരമായ തീരുമാനം കൈക്കൊണ്ടു എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.ബ്രിട്ടണില്‍ ഒരു വര്‍ഷം ഇത്തരത്തില്‍ 8,000 നിര്‍ബന്ധിത വിവാഹങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇത്തരം 600 കേസുകളില്‍ തക്കസമയത്ത് ഇടപെട്ടു എന്ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!