കൊച്ചി: സംസ്‌ഥാനത്തെ അംഗന്‍വാടി അധ്യാപകര്‍ക്കും ആയമാര്‍ക്കും കോടതി നിശ്‌ചയിച്ച കുറഞ്ഞ വേതനം ഒക്‌ടോബര്‍ 25-നകം നല്‍കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമാനുസൃതമായ യോഗ്യതയുള്ള മുഴുവന്‍ പേര്‍ക്കും കുറഞ്ഞ വേതനത്തിന് അര്‍ഹതയുണ്ടെന്നും ജസ്‌റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായരും ബി.പി. റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി. കോടതി നിശ്‌ചയിച്ച സമയത്തിനുള്ളില്‍ വേതനം നല്‍കിയില്ലെങ്കില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ഇതിനായി ഒക്‌ടോബര്‍ 26ന് നേരിട്ട് ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി. അംഗന്‍വാടി അധ്യാപകര്‍ക്കു കുറഞ്ഞ പ്രതിമാസ വേതനമായി അയ്യായിരം രൂപയും ആയമാര്‍ക്ക് മൂവായിരത്തിയഞ്ഞൂറ് രൂപയുമാണു കോടതി നിശ്‌ചയിച്ചിരുന്നത്. ഉത്തരവ് നടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ഡിവിഷന്‍ ബെഞ്ച് ഈ ആവശ്യം അനുവദിച്ചില്ല. വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!